രാ​ഹു​ലി​ന് ആ​ശ്വാ​സം; മൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ജാ​മ്യം; പ​തി​നെ​ട്ട് ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ൽ നി​ന്നും മോ​ച​നം

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ ജ​യി​ലി​ൽ തു​ട​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് ആ​ശ്വാ​സം. മൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ലി​ന് പ​ത്ത​നം​തി​ട്ട സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

ബ​ലാ​ത്സം​ഗ കേ​സി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​ച്ച​ത്.

ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് പ​രാ​തി​ക്കാ​രി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​മം.

നി​ല​വി​ല്‍ ര​ണ്ടാ​ഴ്ച​യി​ല്‍ അ​ധി​ക​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് രാ​ഹു​ല്‍.

Related posts

Leave a Comment