തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയില്‍ വേണമെന്നാണ് യുഡിഎഫിന്റെ നിലപാട്. അതിവേഗ റെയില്‍പദ്ധതി ആര് കൊണ്ട് വന്നാലും എതിര്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പാരിസ്ഥിതിക ആഘാത പഠനം നടത്തണം. ഇ.ശ്രീധരനെ മുന്‍പ് അനുകൂലിച്ചവര്‍ ഇപ്പോള്‍ എതിര്‍ക്കുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച റെയില്‍ പദ്ധതി പ്രാരംഭ പഠനം പോലും നടത്താതെയുള്ളതാണ്.ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടി കുറ്റപത്രം നല്‍കുന്നത് വൈകിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദത്തിന് എസ്ഐടി കൂട്ടുനില്‍ക്കരുത്.
ഹൈക്കോടതി പോലും ജാമ്യം നല്‍കാത്ത പ്രതികള്‍ക്ക് കുറ്റപത്രം സമയബന്ധിതമായി നല്‍കാത്തത് കാരണം സ്വാഭാവിക ജാമ്യം ലഭിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
എസ്ഐടി കുറ്റപത്രം നല്‍കുന്നത് വൈകിയാല്‍ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
