യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ച​ർ​ച്ച അ​ടു​ത്ത​യാ​ഴ്ച: ജ​ന​പി​ന്തു​ണ​യി​ല്ലാ​ത്ത​വ​രെ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്ക​രു​തെ​ന്ന് കേ​ന്ദ്ര നി​ര്‍​ദേ​ശം

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​റ​പ്പാ​ക്കാ​ന്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ മ​ണ്ഡ​ലം​ത​ല യോ​ഗ​ങ്ങ​ള്‍ കൂ​ടും. വ​രും​ദി​വ​സ​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​സ​ഭ​ക​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കാ​നും വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​നും യു​ഡി​എ​ഫ് മെം​ബ​ര്‍​മാ​രോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു ശേ​ഷം വാ​ര്‍​ഡ് യോ​ഗ​ങ്ങ​ള്‍ സ​മ്മേ​ളി​ച്ചു പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്തും.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ റാ​ലി ജി​ല്ല​യി​ല്‍ എ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ക്കാ​നും സ്ഥാ​നാ​ര്‍​ഥി​യെ വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​മാ​ണ് തീ​രു​മാ​നം. വി​ജ​യ​സാ​ധ്യ​ത മാ​ത്രം പ​രി​ഗ​ണ​ന​യ്‌​ക്കെ​ടു​ത്താ​ല്‍ മ​തി​യെ​ന്നും ജ​ന​പി​ന്തു​ണ​യി​ല്ലാ​ത്ത​വ​രെ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്ക​രു​തെ​ന്നും കേ​ന്ദ്ര നി​ര്‍​ദേ​ശ​മു​ണ്ട്.

2024 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ എ​ല്‍​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം നേ​ടി​യ​ത് വൈ​ക്കം അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്ര​മാ​ണ്. എ​ല്‍​ഡി​എ​ഫി​ലെ തോ​മ​സ് ചാ​ഴി​കാ​ട​ന്‍ യു​ഡി​എ​ഫി​ലെ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​നെ​ക്കാ​ള്‍ 5196 വോ​ട്ടു​ക​ള്‍ അ​ധി​കം നേ​ടി. എ​ന്‍​ഡി​എ​യി​ല്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി 27,515 വോ​ട്ടു​ക​ള്‍ നേ​ടി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​കെ വോ​ട്ടു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫി​നു മു​ന്‍​തൂ​ക്കം ല​ഭി​ച്ച​ത് വൈ​ക്ക​ത്തു മാ​ത്ര​മാ​ണ്.

കോ​ട്ട​യം ജി​ല്ല​യി​ല്‍ ച​ങ്ങ​നാ​ശേ​രി അ​സം​ബ്ലി മ​ണ്ഡ​ലം മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ​മ​ണ്ഡ​ല പ​രി​ധി​യി​ലാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ര്‍ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ള്‍ പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭ​യി​ലും. പു​തു​പ്പ​ള്ളി, പാ​ലാ, കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ര്‍, ക​ടു​ത്തു​രു​ത്തി, വൈ​ക്കം അ​സം​ബ്ലി സീ​റ്റു​ക​ള്‍ കോ​ട്ട​യം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലും. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​വി​ധ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മു​ന്നു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളും നേ​ടി​യ വോ​ട്ടു​നി​ല ചു​വ​ടെ.

ച​ങ്ങ​നാ​ശേ​രി: യു​ഡി​എ​ഫ്- 54,843 എ​ല്‍​ഡി​എ​ഫ്-38,393, എ​ന്‍​ഡി​എ-14,276. കാ​ഞ്ഞി​ര​പ്പ​ള്ളി: യു​ഡി​എ​ഫ്- 50,705 എ​ല്‍​ഡി​എ​ഫ്- 40,905 എ​ന്‍​ഡി​എ-30,013. പൂ​ഞ്ഞാ​ര്‍: യു​ഡി​എ​ഫ്-51,932 എ​ല്‍​ഡി​എ​ഫ്-39,322 എ​ന്‍​ഡി​എ-27,053. കോ​ട്ട​യം: യു​ഡി​എ​ഫ്- 52,255 എ​ല്‍​ഡി​എ​ഫ്-39,830, എ​ന്‍​ഡി​എ-22,505. പു​തു​പ്പ​ള്ളി: യു​ഡി​എ​ഫ്-59,077 എ​ല്‍​ഡി​എ​ഫ്-31,974, എ​ന്‍​ഡി​എ-21,915. കോ​ട്ട​യം: യു​ഡി​എ​ഫ്-46,644 എ​ല്‍​ഡി​എ​ഫ്-31,804 എ​ന്‍​ഡി​എ- 24,214. ഏ​റ്റു​മാ​നൂ​ര്‍: യു​ഡി​എ​ഫ്-46,871 എ​ല്‍​ഡി​എ​ഫ്-37,261 എ​ന്‍​ഡി​എ-24,412. വൈ​ക്കം: യു​ഡി​എ​ഫ്- 40,066 എ​ല്‍​ഡി​എ​ഫ്-45,262 എ​ന്‍​ഡി​എ- 27,515.

നി​ല​വി​ല്‍ കോ​ട്ട​യം, ക​ടു​ത്തു​രു​ത്തി, പാ​ലാ, പു​തു​പ്പ​ള്ളി അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ള്‍ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​നു​ള്ള​ത്. കോ​ട്ട​യ​ത്ത് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നും ക​ടു​ത്തു​രു​ത്തി​യി​ല്‍ മോ​ന്‍​സ് ജോ​സ​ഫും പു​തു​പ്പ​ള്ളി​യി​ല്‍ ചാ​ണ്ടി ഉ​മ്മ​നും പാ​ലാ​യി​ല്‍ മാ​ണി സി. ​കാ​പ്പ​നും വീ​ണ്ടും മ​ത്സ​രി​ക്കും.

എ​ല്‍​ഡി​എ​ഫി​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ല്‍ ജോ​ബ് മൈ​ക്കി​ളും ഏ​റ്റു​മാ​നൂ​രി​ല്‍ വി.​എ​ന്‍. വാ​സ​വ​നും പൂ​ഞ്ഞാ​റി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ എ​ന്‍. ജ​യ​രാ​ജും വീ​ണ്ടും സ്ഥാ​നാ​ര്‍​ഥി​ക​ളാ​കും. ച​ങ്ങ​നാ​ശേ​രി, ഏ​റ്റു​മാ​നൂ​ര്‍ സീ​റ്റു​ക​ള്‍ കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്ത് പൂ​ഞ്ഞാ​ര്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ന​ല്‍​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ അ​ഭി​പ്രാ​യ​മു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​നോ​ട് ജോ​സ​ഫ് വി​ഭാ​ഗം യോ​ജി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ പ​രാ​ജ​യം സം​ഭ​വി​ച്ച​തി​ല്‍ യു​ഡി​എ​ഫി​ന് വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ള്‍ തി​രി​കെ പി​ടി​ക്കാ​ന്‍ ജ​ന​പി​ന്തു​ണ​യു​ള്ള​വ​രെ ക​ണ്ടെ​ത്താ​നാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment