നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട്: ഡ​ൽ​ഹി​യി​ൽ സി​ജെ​പി സ​മ​രം ശ​ക്ത​മാ​കു​ന്നു

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ കോ​ക്ക്റോ​ച്ച് ജ​ന​താ പാ​ർ​ട്ടി ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. ജ​ന്ത​ർ​മ​ന്ത​റി​ൽ സ​മ​രം തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ശ​ക്ത​മാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​ര​വേ​ദി​ക്കും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ചു​റ്റും കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​സ്ഥാ​ന​ത്ത് ഇ​ന്നും ക​ടു​ത്ത ഗ​താ​​ത-​സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. കേ​ര​ള​മ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മ​ര​ക്കാ​ർ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​ക​യാ​ണ്.

വി​ഷ​യം സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി തേ​ടും.
സ​ർ​ക്കാ​രും വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് അ​റി​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ച​ർ​ച്ച എ​പ്പോ​ൾ, ഏ​ത് രീ​തി​യി​ൽ ന​ട​ത്തു​മെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.
കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​ഭാ ന​ട​പ​ടി​ക​ൾ ഇ​ന്നും സ്തം​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത.

Related posts

Leave a Comment