ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ൽ അ​ശ്ലീ​ല ക​മ​ന്‍റ്; ബ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രേ കേ​സെ​ടു​ത്ത് സൈ​ബ​ർ പോ​ലീ​സ്

തൃ​ശൂ​ർ: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ൽ അ​ശ്ലീ​ല ക​മ​ന്‍റി​ട്ട ബ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രേ കേ​സെ​ടു​ത്ത് സൈ​ബ​ർ ക്രൈം ​പോ​ലീ​സ്.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ കേ​ര​ള പോ​ലീ​സി​ന്‍റെ ശു​ഭ​യാ​ത്ര​യു​ടെ ന​മ്പ​റി​ലേ​ക്ക് അ​യ​യ്ക്കാ​മെ​ന്ന ക​മ്മീ​ഷ​ണ​റു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നു​താ​ഴെ​യാ​ണ് അ​ശ്ലീ​ല ക​മ​ന്‍റ് പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ക​മ​ന്‍റി​ട്ട​യാ​ൾ ബ​സ് ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ഇ​യാ​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ലാ​ണ് അ​ശ്ലീ​ല ക​മ​ന്‍റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഫേ​സ്ബു​ക്ക് അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​ൽ സ്പ​ർ​ധ പ​ട​ർ​ത്തു​ന്ന​തും അ​ശ്ലീ​ല​പ​ര​വും കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രേ ലൈം​ഗി​ക​ചു​വ​യു​ള്ള​തു​മ​ട​ക്ക​മു​ള്ള പോ​സ്റ്റു​ക​ൾ​ക്കും ക​മ​ന്‍റു​ക​ൾ​ക്കു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ.​ദേ​ശ്മു​ഖ് മു​ന്ന​റി​യി​പ്പു ന​ല്കി.

Related posts

Leave a Comment