‘എ​ല്ലാ​മാ​യ കു​ഞ്ഞി​നെ ന​ഷ്‌​ട​പ്പെ​ടു​ന്ന​ത് ര​ക്ഷി​താ​ക്ക​ൾ​ക്ക് തീ​രാ​വേ​ദ​ന​യാ​ണ്, ആ ​വേ​ദ​ന​ക്കി​ട​യി​ലും സ്വ​ന്തം കു​ഞ്ഞ് ന​ഷ്‌​ട​പ്പെ​ട്ട​പ്പോ​ൾ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് അ​വ​ർ മു​ന്നോ​ട്ട് വ​ന്ന​ത്’:​ആ​ലി​ന്‍ ഷെ​റി​ന്‍റെ അ​വ​യ​വ​ദാ​ന​ത്തെ മ​ൻ കീ ​ബാ​ത്തി​ൽ പ്ര​കീ​ർ​ത്തി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​വ​യ​വ​ദാ​ന​ത്തി​ൽ പു​തു​ച​രി​ത്രം കു​റി​ച്ച പ​ത്തു മാ​സം പ്രാ​യ​മു​ള്ള ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​നെ​യും കു​ടും​ബ​ത്തെ​യും റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ കീ ​ബാ​ത്തി​ൽ പ്ര​കീ​ർ​ത്തി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

‘എ​ല്ലാ​മാ​യ കു​ഞ്ഞി​നെ ന​ഷ്‌​ട​പ്പെ​ടു​ന്ന​ത് ര​ക്ഷി​താ​ക്ക​ൾ​ക്ക് തീ​രാ​വേ​ദ​ന​യാ​ണ്. ആ ​വേ​ദ​ന​ക്കി​ട​യി​ലും സ്വ​ന്തം കു​ഞ്ഞ് ന​ഷ്‌​ട​പ്പെ​ട്ട​പ്പോ​ൾ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് ആ ​ര​ക്ഷി​താ​ക്ക​ൾ മു​ന്നോ​ട്ട് വ​ന്ന​ത്. ആ​ലി​ൻ ഷെ​റി​ന്‍റെ പേ​ര് എ​ന്നെ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടും. ഓ​രോ പൗ​ര​നും ആ ​ര​ക്ഷി​താ​ക്ക​ളെ ആ​ദ​ര​വോ​ടെ ന​മി​ക്ക​ണം. മ​ഹ​നീ​യ​മാ​യ ചി​ന്ത​യു​ടെ​യും ഉ​റ​ച്ച വ്യ​ക്തി​ത്വ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ് അ​വ​രു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​വ​യ​വ​ദാ​നം മ​ഹ​ത് കൃ​ത്യ​മാ​ണ്. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ദാ​നം ചെ​യ്യ​ണം. അ​വ​യ​വ​ദാ​ന​ത്തി​ൽ ഇ​ന്ത്യ മു​ന്നി​ലാ​ണ്. മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ രം​ഗ​വും മു​ൻ​പ​ന്തി​യി​ലാ​ണ്. അ​വ​യ​വ​ങ്ങ​ൾ സ്വീ​ക​രി​ച്ച പ​ല​രും ഇ​ന്ന് സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കു​ന്നു​ണ്ട്. അ​വ​യ​വ​ദാ​ന​ത്തെ എ​ന്നും പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment