പ​രാ​ജ​യ​ങ്ങ​ളി​ല്‍ നി​ന്ന് പ​ഠി​ക്ക​ണം; ചെ​യ്യു​ന്ന ജോ​ലി​യോ​ട് സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ക​ല്യാ​ണി


ചെ​യ്യു​ന്ന ജോ​ലി​യോ​ട് പൂ​ർ​ണ​മാ​യും സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്ത​ണ​മെ​ന്നും പ​രാ​ജ​യ​ങ്ങ​ളി​ൽ നി​ന്ന് പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും ന​ടി ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ. സെ​ന്‍റ് ജോ​സ​ഫ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സം​വാ​ദ പ​രി​പാ​ടി​യാ​യ ഓ​പ്പ​ൺ ഹാ​ർ​ട്ടി​ന്‍റെ എ​ട്ടാം പ​തി​പ്പി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്ക​വേ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു ക​ല്യാ​ണി.

ത​ന്‍റെ ​സി​നി​മാ ജീ​വി​താ​നു​ഭ​വ​ങ്ങ‌​ളും ക​ല്യാ​ണി പ​ങ്കു​വ​ച്ചു. വി​ജ​യ​ക​ര​മാ​യ അ​ഭി​നേ​ത്രി​യാ​കാ​ൻ ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​യി മാ​റേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ചും ന​ടി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. വി​ശ്വാ​സം, ക്ഷ​മ, ആ​ത്മാ​ർ​ഥ​ത എ​ന്നീ മൂ​ല്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്നും ക​ല്യാ​ണി പ​റ​ഞ്ഞു. ഓ​രോ നി​മി​ഷ​വും സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ക​ല്യാ​ണി സം​സാ​രി​ച്ചു.

മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ വ​നി​താ സൂ​പ്പ​ർ ഹീ​റോ ചി​ത്ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന “ലോ​ക ചാ​പ്റ്റ​ർ‌ 1 ച​ന്ദ്ര​’യി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും ക​ല്യാ​ണി വി​ശ​ദീ​ക​രി​ച്ചു. പ്രേ​ക്ഷ​ക​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഉ​പ​രി​യാ​യി, ചെ​യ്യു​ന്ന ഓ​രോ കാ​ര്യ​ത്തി​ലും ഹൃ​ദ​യം മു​ഴു​വ​ൻ സ​മ​ർ​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ക​ല്യാ​ണി വ്യ​ക്ത​മാ​ക്കി. സ​ർ​വ​ക​ലാ​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​ലി​യ വ​ര​വേ​ൽ​പ്പാ​ണ് ക​ല്യാ​ണി​ക്കു ല​ഭി​ച്ച​ത്.

പ്ര​മു​ഖ വ്യ​ക്തി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് “ഓ​പ്പ​ൺ ഹാ​ർ​ട്ട്’. അ​തേ​സ​മ​യം, ലോ​ക​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ലും ക​ല്യാ​ണി എ​ത്തു​ന്നു​ണ്ട്. ച​ന്ദ്ര എ​ന്ന ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യാ​ണ് ലോ​ക​യി​ൽ‌ ക​ല്യാ​ണി എ​ത്തി​യ​ത്. ന​സ്‌​ലി​ൻ ആ​യി​രു​ന്നു ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ​ത്.

Related posts

Leave a Comment