ഡോ. ​റാ​മി​ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​ഴു​ത് ഒ​രു​ക്കി; ഭ​ര​ണ​കൂ​ടം സ​മ്പൂ​ര്‍​ണ പ​രാ​ജ​യം; സ്വാ​ധീ​ന​മു​ള്ള​വ​രെ ര​ക്ഷി​ക്കാ​നാ​ണോ പോ​ലീ​സ്; രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി ഡോ. ​എം.​കെ. റാ​മി​ന്‍റെ അ​റ​സ്റ്റി​ലെ നി​യ​മ​പ​ര​മാ​യ വീ​ഴ്ച​ക​ളി​ല്‍ പോ​ലീ​സി​നെ അ​തി​രൂ​ക്ഷ ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച് ഹൈ​ക്കോ​ട​തി. പ്ര​തി​യെ ര​ക്ഷി​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ച്ച​തെ​ന്ന് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദീ​ന്‍ വി​മ​ര്‍​ശി​ച്ചു.

കേ​സി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മൂ​ന്നു മാ​സ​ത്തോ​ളം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി ഡോ. ​റാ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി വി​ട്ട​യ​ച്ചി​രു​ന്നു. ഇ​തി​ലാ​ണ് പോ​ലീ​സി​നെ​തി​രേ കോ​ട​തി ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​റ​സ്റ്റി​നു​ള്ള കാ​ര​ണം അ​റി​യി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ന് അ​റി​യി​ല്ലേ? അ​റ​സ്റ്റി​നു​ള്ള കാ​ര​ണം കാ​ണി​ച്ചി​ല്ലെ​ങ്കി​ല്‍ അ​റ​സ്റ്റ് നി​യ​മ വി​രു​ദ്ധ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ന് അ​റി​യാ​മെ​ന്നും എ​ന്നി​ട്ടും അ​ങ്ങ​നെ ചെ​യ്തു​വെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കേ​സി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പ്ര​തി​യെ ര​ക്ഷി​ക്കാ​ന്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട്ടു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ര്‍​വീ​സി​ല്‍ നി​ന്നും നീ​ക്ക​ണം.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നും ത​മ്മി​ലു​ള്ള ബ​ന്ധം പ​രി​ശോ​ധി​ക്ക​ണം. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തും.

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ പ​രാ​ജ​യ​മാ​ണ് ഡോ. ​റാ​മി​ന്‍റെ കാ​ര്യ​ത്തി​ല്‍ സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ത്തി​നി​ടെ കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. പ്ര​തി​യു​ടെ ഭ​ക്ഷ​ണ​വും പ​ണ​വും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ങ്ങി. പ്ര​തി​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​ഴു​ത് ഡി​വൈ​എ​സ്പി ഒ​രു​ക്കി. ക​ഴി​വി​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഡി​വൈ​എ​സ്പി എ​ന്നും കോ​ട​തി വി​മ​ര്‍​ശി​ച്ചു.

കേ​ര​ള​ത്തി​ല്‍ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്. 15,000 രൂ​പ ലോ​ണെ​ടു​ത്ത​യാ​ള്‍ ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. 15 കോ​ടി വാ​യ്പ എ​ടു​ത്ത​വ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്നി​ല്ല. പോ​ലീ​സി​ന്‍റെ ക​ഥ​യി​ല്‍ നി​ന്നു ത​ന്നെ മ​ന​സി​ലാ​യി അ​വ​ര്‍ ആ​രു​ടെ കൂ​ടെ​യാ​ണെ​ന്ന്. പ​ണ​ത്തി​നു മീ​തെ പ​രു​ന്തും പ​റ​ക്കി​ല്ലെ​ന്ന് ഒ​രു ചൊ​ല്ലു​ണ്ട്. പാ​വ​പ്പെ​ട്ട​വ​രെ ഉ​പ​ദ്ര​വി​ച്ചി​ട്ട് സ്വാ​ധീ​ന​മു​ള്ള​വ​രെ ര​ക്ഷി​ക്കാ​നാ​ണോ പോ​ലീ​സ് എ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ഡോ. ​എം.​കെ റാ​മി​നെ ഹാ​ജ​രാ​ക്കി​യ​പ്പോ​ള്‍ എ​ന്തൊ​ക്കെ രേ​ഖ​ക​ള്‍ പോ​ലീ​സ് ന​ല്‍​കി​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. രേ​ഖ​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണോ അ​റ​സ്റ്റ് എ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ശോ​ധി​ക്കും.

Related posts

Leave a Comment