എ​ന്താ​ണ് യ​ഥാ​ർ​ഥ സ്നേ​ഹ​മെ​ന്ന് എ​ന്നെ പ​ഠി​പ്പി​ച്ച പു​രു​ഷ​ൻ എ​ന്ന് ര​ശ്മി​ക, ഒ​രു ദി​വ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ന്‍റെ സാ​നി​ധ്യം ആ​വ​ശ്യ​മെ​ന്ന് വി​ജ​യ് ദേ​വ​ര​കൊ​ണ്ട: വൈ​കാ​രി​ക കു​റി​പ്പു​മാ​യി ന​വ​ദ​മ്പ​തി​ക​ള്‍

സി​നി​മാ ലോ​ക​വും ഒ​പ്പം ആ​രാ​ധ​ക​രും ഒ​രു​പോ​ലെ ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കി​യി​രു​ന്ന താ​ര​ജോ​ഡി​ക​ളാ​യ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും വി​വാ​ഹി​ത​രാ​യി. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ല്‍ ആ​ഡം​ബ​ര ഹോ​ട്ട​ലി​ലാ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍.

മാ​ധ്യ​മ​ങ്ങ​ള്‍​ക്കു പ്ര​വേ​ശ​ന​മി​ല്ലാ​തി​രു​ന്ന ച​ട​ങ്ങി​ല്‍ ഉ​റ്റ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. 26ന് ​രാ​വി​ലെ മു​ത​ല്‍ ന​ട​ക്കു​ന്ന വി​വാ​ഹ​ച്ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ, ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ന​വ​ദ​മ്പ​തി​ക​ള്‍ കു​റി​ച്ച വാ​ക്കു​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​കു​ന്ന​ത്.

‘ഞാ​നി​താ എ​ന്‍റെ ഭ​ർ​ത്താ​വി​നെ നി​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. മി​സ്റ്റ​ർ വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട. എ​ന്താ​ണ് യ​ഥാ​ർ​ഥ സ്നേ​ഹ​മെ​ന്ന് എ​ന്നെ പ​ഠി​പ്പി​ച്ച പു​രു​ഷ​ൻ. സ​മാ​ധാ​ന​ത്തി​ലാ​യി​രി​ക്കു​ക എ​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് എ​ന്നെ കാ​ണി​ച്ചു​ത​ന്ന​യാ​ൾ. വ​ലി​യ സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്നും എ​നി​ക്ക് ചി​ന്തി​ക്കാ​ൻ പ​റ്റു​ന്ന​തി​ലു​മ​ധി​കം നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​നു​ള്ള ക​ഴി​വെ​നി​ക്കു​ണ്ടെ​ന്നും എ​ല്ലാ ദി​വ​സ​വും പ​റ​ഞ്ഞു​ത​ന്ന​യാ​ൾ. ഡാ​ൻ​സ് ചെ​യ്യു​മ്പോ​ൾ എ​ന്നെ ഒ​രി​ക്ക​ലും ത​ട​യാ​തി​രു​ന്ന പു​രു​ഷ​ൻ. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​ത് ഏ​റ്റ​വും ന​ല്ല കാ​ര്യ​മാ​ണെ​ന്ന് കാ​ണി​ച്ചു​ത​ന്ന​യാ​ൾ. എ​ന്നെ വി​ശ്വ​സി​ക്കൂ, ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് എ​നി​ക്കൊ​രു പു​സ്ത​കം എ​ഴു​താം.

ഞാ​ൻ സ്വ​പ്നം ക​ണ്ട സ്ത്രീ​യാ​യി ഞാ​നി​ന്ന് മാ​റി​യി​രി​ക്കു​ന്നു. കാ​ര​ണം നീ​യാ​ണ് അ​വ​ളെ ഇ​ങ്ങ​നെ​യാ​ക്കി​യ​ത്. ഞാ​ൻ ശ​രി​ക്കും അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​യാ​ളാ​ണ്. വി​ജു, നി​ന്നോ​ടെ​നി​ക്കു​ള്ള വൈ​കാ​രി​ക​ത വി​ശ​ദീ​ക​രി​ക്കാ​ൻ എ​നി​ക്ക് എ​പ്പോ​ഴും വാ​ക്കു​ക​ൾ മ​തി​യാ​വി​ല്ല. പെ​ട്ടെ​ന്ന് എ​ന്‍റെ എ​ല്ലാ നേ​ട്ട​ങ്ങ​ളും സ്ട്ര​ഗി​ൾ​സും സ​ന്തോ​ഷ​വും ദുഃ​ഖ​വും ആ​ന​ന്ദ​വും ജീ​വി​ത​വും ഇ​ന്ന് ഒ​രു​പാ​ട് അ​ർ​ഥ​വ​ത്താ​കു​ന്നു. കാ​ര​ണം എ​നി​ക്ക് നീ​യു​ണ്ട്. എ​ല്ലാ​ത്തി​നും നീ ​സാ​ക്ഷി​യാ​ണ്. എ​ല്ലാ​ത്തി​ലെ​യും വ​ലി​യ ഘ​ട​ക​വും. നി​ന്‍റെ ഭാ​ര്യ​യാ​കു​ന്ന​തി​ൽ ഞാ​ൻ വ​ള​രെ​യ​ധി​കം ആ​വേ​ശ​ഭ​രി​ത​യാ​ണ്. നി​ന്‍റെ ഭാ​ര്യ​യെ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന​തി​ൽ. ഇ​നി പാ​ർ​ട്ടി​ക്കു​ള്ള സ​മ​യ​മാ​ണ്. ന​മു​ക്കൊ​രു​മി​ച്ച് ഏ​റ്റ​വും ന​ല്ല ജീ​വി​തം ജീ​വി​ക്കാം. ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു’- ര​ശ്മി​ക മ​ന്ദാ​ന കു​റി​ച്ചു.

ത​ന്‍റെ ഉ​റ്റ സു​ഹൃ​ത്തി​നെ ജീ​വി​ത​പ​ങ്കാ​ളി​യാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷം വി​ജ​യ്‌​യും പ​ങ്കു​വ​ച്ചു. ത​ന്‍റെ ദി​വ​സം പൂ​ര്‍​ണ​മാ​കാ​ന്‍ ര​ശ്മി​ക​യു​ടെ സാ​ന്നി​ധ്യം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് വി​ജ​യ് വി​കാ​രാ​ധീ​ന​നാ​യി കു​റി​ച്ച​ത്.

വി​ജ​യ്‌​യു​ടെ തെ​ലു​ങ്ക് പാ​ര​മ്പ​ര്യ​വും ര​ശ്മി​ക​യു​ടെ കൂ​ര്‍​ഗ് പൈ​തൃ​ക​വും ഒ​ത്തു​ചേ​ര്‍​ന്ന മ​നോ​ഹ​ര​മാ​യ ച​ട​ങ്ങു​ക​ളി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. സാ​ധാ​ര​ണ ഹി​ന്ദു വി​വാ​ഹ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, പൂ​ര്‍​വി​ക​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹ​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന കൊ​ട​വ ആ​ചാ​ര​ങ്ങ​ള്‍ വി​വാ​ഹ​ത്തി​ന് മാ​റ്റു​കൂ​ട്ടി. സൈ​നി​ക പാ​ര​മ്പ​ര്യ​ത്തി​ന് പേ​രു​കേ​ട്ട കൊ​ട​വ സ​മൂ​ഹ​ത്തി​ന്‍റെ വേ​റി​ട്ട സം​സ്‌​കാ​രം വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ല്‍ പ്ര​തി​ഫ​ലി​ച്ചു.

Related posts

Leave a Comment