നോന്പുകാലത്തും സമീകൃത ഭക്ഷണക്രമം

ഉ​ദ​യം മു​ത​ല്‍ അ​സ്ത​മ​യം വ​രെ മു​സ്ലീ​ങ്ങ​ള്‍ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന റ​മ​ദാ​ൻ മാ​സം. ആ​ത്മീ​യ നേ​ട്ട​ങ്ങ​ള്‍​ക്ക​പ്പു​റം, എ​ല്ലാ നോ​മ്പ് വ്ര​ത​ങ്ങ​ളും, ശാ​രീ​രി​ക മാ​ന​സി​കാ​രോ​ഗ്യ​ത്തെ ഗു​ണ​പ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. വി​ഷാ​ദം, ഉ​ത്ക​ണ്ഠ, മാ​ന​സി​ക​സ​മ്മ​ര്‍​ദം എ​ന്നി​വ കു​റ​യ്ക്കാ​ന്‍ വ്ര​തം സ​ഹാ​യി​ക്കു​ന്നു.

മി​ത​ത്വം, ആ​ത്മ​നി​യ​ന്ത്ര​ണം, ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലെ ശ്ര​ദ്ധ എ​ന്നി​വ ഇ​ത് ശീ​ലി​പ്പി​ക്കു​ന്നു. ആ​രോ​ഗ്യ​മു​ള്ള
മ​ന​സ്, ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ത്തെ പ​രി​പാ​ലി​ക്കു​ന്നു. ശ​രീ​ര​ത്തി​ന്‍റെ “പോ​ഷ​കാ​ഹാ​ര ആ​വ​ശ്യ​ങ്ങ​ള്‍’ വ​ര്‍​ഷ​ത്തി​ലെ മ​റ്റ് മാ​സ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മ​ല്ല; ഭ​ക്ഷ​ണ​ത്തി​ന്‍റെ സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​ത്ര​മേ മാ​റ്റം വ​രു​ന്നു​ള്ളൂ.

വ്ര​താ​നു​ഷ്ഠാ​ന​വും ശ​രീ​ര​വും
നോ​മ്പു​സ​മ​യ​ത്ത് ശ​രീ​രം ഊ​ര്‍​ജ​ത്തി​നാ​യി ഗ്ലൂ​ക്കോ​സി​നു​പ​ക​രം സം​ഭ​രി​ക്ക​പ്പെ​ട്ട കൊ​ഴു​പ്പ് ദ​ഹി​പ്പി​ക്കാ​ന്‍ തു​ട​ങ്ങു​ന്നു. നോ​മ്പു​സ​മ​യ​ത്ത് ശ​രീ​ര​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന ഈ ​മാ​റ്റ​ത്തെ “മെ​റ്റ​ബോ​ളി​ക് ഷി​ഫ്റ്റ്’ (Metabolic Shift) എ​ന്ന് വി​ളി​ക്കു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ന​മ്മ​ള്‍ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള ഗ്ലൂ​ക്കോ​സാ​ണ് ശ​രീ​രം ഊ​ര്‍​ജ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ നോ​മ്പു​സ​മ​യ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​രു​മ്പോ​ള്‍, ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കു​റ​യു​ന്നു. ഈ ​ഘ​ട്ട​ത്തി​ല്‍ ശ​രീ​രം ഊ​ര്‍​ജ​ത്തി​നാ​യി മ​റ്റ് വ​ഴി​ക​ള്‍ തേ​ടു​ക​യും, ശ​രീ​ര​ത്തി​ല്‍ നേ​ര​ത്തെ ത​ന്നെ അ​മി​ത​മാ​യി സം​ഭ​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള കൊ​ഴു​പ്പ് (Stored Fat) ദ​ഹി​പ്പി​ക്കാ​ന്‍ തു​ട​ങ്ങു​ക​യും ചെ​യ്യു​ന്നു. കൊ​ഴു​പ്പ് ഇ​ത്ത​ര​ത്തി​ല്‍ ഊ​ര്‍​ജ​മാ​യി മാ​റു​ന്ന ഈ ​സ​വി​ശേ​ഷ അ​വ​സ്ഥ​യെ​യാ​ണ് ‘കീ​റ്റോ​സി​സ്’ (Ketosis) എ​ന്ന് വി​ളി​ക്കു​ന്ന​ത്.

ഈ ​പ്ര​ക്രി​യ മെ​റ്റ​ബോ​ളി​ക് ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​മെ​ങ്കി​ലും, കൃ​ത്യ​മാ​യ പോ​ഷ​കാ​ഹാ​ര പി​ന്തു​ണ ഇ​തി​ന് അ​ത്യാ​വ​ശ്യ​മാ​ണ്. ആ​രോ​ഗ്യം നി​ല​നി​ര്‍​ത്താ​ന്‍, ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ലെ ‘മി​ത​ത്വം’ എ​ന്ന മാ​ന്ത്രി​ക മ​ന്ത്രം മ​റ​ക്കാ​തി​രി​ക്കു​ക. നോ​മ്പു​കാ​ല​സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ചു​ള്ള സ​മീ​കൃ​ത​മാ​യ ഭ​ക്ഷ​ണ​ക്ര​മം ശീ​ലി​ക്കു​ക.

വ്ര​ത​സ​മ​യ​ത്ത് ദാ​ഹം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. ത​ല​വേ​ദ​ന, ത​ള​ര്‍​ച്ച എ​ന്നി​വ നി​ര്‍​ജ​ലീ​ക​ര​ണ​ത്തി​ന്‍റെ(Dehydration)​ല​ക്ഷ​ണ​മാ​കാം. ഇ​ത് ഒ​ഴി​വാ​ക്കാ​ന്‍ നോ​മ്പ് ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. ശ​രീ​ര​ത്തി​ല്‍ ജ​ലാം​ശം നി​ല​നി​ര്‍​ത്തു​ക.
(തു​ട​രും)

Related posts

Leave a Comment