പൊ​ങ്കാ​ല​യു​ടെ പേ​രി​ൽ പാ​ർ​ക്കിം​ഗ് ഫീ​സ് കൊ​ള്ള: സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ വി​ശ്വാ​സി​ക​ളെ പി​ഴി​ഞ്ഞു വ​ൻ​തു​ക പാ​ർ​ക്കിം​ഗ് ഫീ​സാ​യി ഈ​ടാ​ക്കി​യ എ​സ്എം​വി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി രാ​ജേ​ഷി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഒ​രു കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് 400 രൂ​പ​യി​ലേ​റെ പാ​ർ​ക്കിം​ഗ് ഫീ​സ് വാ​ങ്ങി​യ ത​ന്പാ​നൂ​ർ എ​സ്എം​വി സ്കൂ​ളി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​ർ​ണ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര​വാ​ഹി​യാ​യ ഹാ​ഷി​മും കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​താ​യാ​ണ് വി​വ​രം.

പി​ടി​എ വി​ക​സ​ന ഫ​ണ്ടി​ന്‍റെ ര​സീ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ പി​രി​വ് ന​ട​ത്തി​യ​ത്. 400 രൂ​പ​യി​ലേ​റെ പാ​ർ​ക്കിം​ഗ് ഫീ​സ് ഇ​ന​ത്തി​ൽ ഇ​വ​ർ പി​രി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ ത​ന്പാ​നൂ​ർ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും പൊ​തു​ഗ്രൗ​ണ്ടു​ക​ളു​മ​ട​ക്കം വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നി​ടു​ന്ന ത​ല​സ്ഥാ​ന​ത്താ​ണ് പാ​ച്ച​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ക​ർ​ണ​ന്‍റെ പാ​ർ​ക്കിം​ഗ് കൊ​ള്ള. അ​ധി​കൃ​ത​ർ പോ​ലും അ​റി​യാ​തെ​യാ​ണ് സ്കൂ​ളി​ൽ പെ​യ്ഡ് പാ​ർ​ക്കിം​ഗ് ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ലാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന വി​ശ്വാ​സി​ക​ളി​ൽ നി​ന്ന് ക​ർ​ണ​നും പി​ടി​എ അം​ഗ​മാ​യ ഹാ​ഷി​മും ചേ​ർ​ന്ന് പി​രി​വ് ആ​രം​ഭി​ച്ച​ത്. പി​ടി​എ ഡെ​വ​ല​പ്പ്മെ​ന്‍റ് ഫ​ണ്ട് എ​ന്ന പേ​രി​ൽ ര​സീ​തും ഉ​ണ്ടാ​യി​രു​ന്നു. 300 മു​ത​ൽ ആ​യി​രം രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കി​യ​ത്.

Related posts

Leave a Comment