തിരുവനന്തപുരം: സിപിഐയുമായി ഇടഞ്ഞ് നിൽക്കുന്ന സിസി മുകുന്ദൻ എംഎൽഎ തന്നോട് ഫോണിൽ സംസാരിച്ചുവെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സീറ്റ് നിഷേധിച്ച കാര്യം തന്നോട് പറഞ്ഞു. മുകുന്ദൻ നല്ല കമ്മ്യൂണിസ്റ്റാണെന്നും, അദ്ദേഹത്തിന്റെ തീരുമാനം വ്യക്തമാക്കിയാൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
