ചാലക്കുടി: കലാഭവൻ മണി സാംസ്കാരികകേന്ദ്രത്തെ ചൊല്ലിയുള്ള വിവാദങ്ങളല്ല നാടിന് ആവശ്യമെന്നും വാക്പോരുകൾ അവസാനിപ്പിച്ച് എത്രയുംപെട്ടെന്ന് സാംസ്കാരികകേന്ദ്രം നിർമാണ പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നു കലാകാരന്മാരുടെ സംഘടനയായ തരംഗ് സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണത്തിൽ ആവശ്യപ്പെട്ടു.
ചടങ്ങിൽ തരംഗ് പ്രസിഡന്റ്കലാഭവൻ ജയൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനംചെയ്തു.
നഗരസഭ പ്രതിപക്ഷനേതാവ് ജിൽ ആന്റണി മുഖ്യാതിഥിയായി. കൊരട്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കലാഭവൻ ജോബി, പാറക്കടവ് പഞ്ചായത്തംഗം ഗായകൻ സജിത്ത് മാമ്പ്ര, ഫോക്ലോർ അക്കാദമി അവാർഡ് ജേതാക്കളായ മനോജ് കലിക്കകുന്ന്, ടി.പി. വിജു എന്നിവരെ ആദരിച്ചു.
വാർഡ് കൗൺസിലർ ഉഷാ പരമേശ്വരൻ, കൂടപ്പുഴ അജന്ത ക്ലബ് പ്രസിഡന്റ് മധു ചിറയ്ക്കൽ, സെക്രട്ടറി ടി.പി. രാജു, കലാഭവൻ സുധി, വിജയൻ മല്പാൻ, പ്രദീപ് പൂലാനി, കലാഭവൻ രഞ്ജിത്ത്, രജിനീഷ് കാളിവീട്ടിൽ, മായ ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
