‘ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​കം ഇ​ന്നും ഒ​ന്നു​മാ​കാ​തെ ത​രി​ശു ഭൂ​മി​യാ​യി കി​ട​ക്കു​ന്നു, വി​ക​സ​ന​ങ്ങ​ളു​ടെ പേ​രു​ക​ൾ എ​ണ്ണി പ​റ​യ​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് മ​റ​ന്നു പോ​കു​ന്ന​ത്’: വി​ന​യ​ൻ

ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​കം ഇ​ന്നും ഒ​ന്നു​മാ​കാ​തെ ചാ​ല​ക്കു​ടി​യി​ൽ ത​രി​ശു ഭൂ​മി​യാ​യി കി​ട​ക്കു​ന്നു എ​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. വി​ക​സ​ന​ങ്ങ​ളു​ടെ പേ​രു​ക​ൾ എ​ണ്ണി പ​റ​യ​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് ക​ലാ​ഭ​വ​ൻ മ​ണി​യെ മ​റ​ന്നു പോ​കു​ന്ന​തെ​ന്ന് വി​ന​യ​ൻ ചോ​ദി​ച്ചു.

‘ക​ലാ​ഭ​വ​ൻ മ​ണി ഓ​ർ​മ​യാ​യി​ട്ട് പ​ത്തു വ​ർ​ഷം… മ​ല​യാ​ള​ത്തി​ന് അ​ഭി​മാ​ന​മാ​യ മ​നു​ഷ്യ സ്നേ​ഹി​യാ​യ ആ ​ക​ലാ​കാ​ര​ന്‍റെ സ്മാ​ര​കം ഇ​ന്നും ഒ​ന്നു​മാ​കാ​തെ ചാ​ല​ക്കു​ടി​യി​ൽ ത​രി​ശു ഭൂ​മി​യാ​യി കി​ട​ക്കു​ന്നു. എ​ത്ര​യോ വി​ക​സ​ന​ങ്ങ​ളു​ടെ, പേ​രെ​ണ്ണി പ​റ​യ​മ്പോ​ഴും എ​ന്തേ ക​ലാ​ഭ​വ​ൻ മ​ണി​യെ മ​റ​ന്നു പോ​കു​ന്നു… ഓ​ർ​മ​പ്പെ​ടു​ത്താ​നാ​യി പ​ല പ്രാ​വ​ശ്യം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച് ഞാ​ൻ എ​ഴു​തു​ക​യും, ബ​ഹു. സാം​സ്കാ​രി​ക മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്’.

‘ജീ​വി​ച്ചി​രി​ക്കു​ന്ന പ​ല സാം​സ്കാ​രി​ക നാ​യ​ക​രും പ​രി​ഗ​ണ​ന​യ്ക്കാ​യി സ​ർ​ക്കാ​രി​നു ചു​റ്റും വ​ട്ട​മി​ട്ടു പ​റ​ന്ന് കാ​ര്യം നേ​ടു​ന്ന​തു ന​മ്മ​ൾ ക​ണ്ടു. പ​ക്ഷേ, മ​ണി മ​രി​ച്ചു പോ​യി​ല്ലേ… സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ നി​ന്നു വ​ന്ന്, ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളെ​ല്ലാം ത​ര​ണം​ചെ​യ്ത് മ​ല​യാ​ളി​യെ വി​സ്മ​യി​പ്പി​ച്ച ആ ​ക​ലാ​കാ​ര​നെ മ​റ​ന്നു പോ​കു​ന്നു എ​ന്ന​ത് സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്’ എ​ന്ന് വി​ന​യ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment