ചെ​റു​വാ​ടി പു​ഞ്ച​പ്പാ​ടം മു​ഴു​വ​ൻ ഇ​നി നെ​ല്ല് വി​ള​യും; ഹൈ​ഡ്രോ​ളി​ക് ഷ​ട്ട​ർ സ്ഥാ​പി​ക്കാ​ൻ ജ​ല​സേ​ച​ന വ​കു​പ്പ്

മു​ക്കം: ജി​ല്ല​യി​ൽ ത​ന്നെ പ്ര​ധാ​ന നെ​ൽ​വ​യ​ലു​ക​ളി​ലൊ​ന്നാ​യ കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി പു​ഞ്ച​പ്പാ​ട​ത്ത് മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും നെ​ൽ​കൃ​ഷി​ക്ക് സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​ന്നു.

പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന തോ​ടാ​യ ക​ല്ലം​തോ​ടി​ൽ കൂ​ട്ട​ക​ട​വി​ലെ വി​സി​ബി​യു​ടെ മാ​ന്വ​ൽ ഷ​ട്ട​ർ ഹൈ​ഡ്രോ​ളി​ക്ക് ഷ​ട്ട​ർ ആ​ക്കി മാ​റ്റു​ന്ന​തി​ന് ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ.​സി. മു​ഹ​മ്മ​ദ് യൂ​സ​ഫ് ചെ​റു​കി​ട ജ​ല സേ​ച​ന വ​കു​പ്പി​ന് ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

2001ൽ ​ചാ​ലി​യാ​റി​ൽ മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് പ​ണി​ത ക​വ​ണ​ക്ക​ല്ല് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് യാ​ഥാ​ർ​ഥ്യ​മ​യ​തോ​ടെ പു​ഴ​യി​ലെ ജ​ല വി​താ​നം ക​ല്ലം​തോ​ടി​ലെ ജ​ല വി​താ​ന​ത്തെ​ക്കാ​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യും ചെ​റു​വാ​ടി പു​ഞ്ച​പ്പാ​ട​ത്ത് ഏ​ക്ക​ർ​ക​ണ​ക്കി​ന് സ്ഥ​ലം വെ​ള്ള​കെ​ട്ട് കാ​ര​ണം കൃ​ഷി യോ​ഗ്യ​മ​ല്ലാ​താ​യി മാ​റു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ക​ല്ലം​തോ​ടി​ലെ കൂ​ട്ട​ക്ക​ട​വി​ൽ വി​സി​ബി പ​ണി​ത​തും പ​മ്പ് സെ​റ്റ് ഉ​പ​യോ​ഗി​ച്ച് ജ​ല ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്.

ഇ​ത് ഒ​രു പ​രി​ധി വ​രെ പു​ഞ്ച​പ്പാ​ടം നെ​ൽ കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കി. എ​ന്നാ​ൽ പു​ഞ്ച​പ്പാ​ട​ത്തെ പൂ​ഞ്ചാ​ലി, പെ​രു​വാ​ള, തേ​ലീ​രി ന​ട ഉ​ൾ​പ്പെ​ടെ പ​ല വ​യ​ലു​ക​ളി​ലും വെ​ള്ള കെ​ട്ട് കാ​ര​ണം നെ​ൽ കൃ​ഷി ഇ​നി​യും സാ​ധ്യ​മാ​യി​ട്ടി​ല്ല.

ചെ​റു​വാ​ടി ന​ട​ക്ക​ൽ പാ​ല​ത്തി​ന് തൊ​ട്ട് മു​ക​ളി​ൽ ക​ണ്ണ​ഞ്ചാ​ലി​ൽ കൂ​ട്ട​ക​ട​വി​ൽ സ​ജ്ജീ​ക​രി​ച്ച പോ​ലെ വി​സി​ബി​യും ജ​ല വി​താ​നം ക്ര​മീ​ക​രി​ക്കു​വാ​നു​ള്ള പ​മ്പ് സെ​റ്റും സ്ഥാ​പി​ച്ചാ​ൽ പു​ഞ്ച​പാ​ട​ത്തെ വെ​ള്ള കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

ഇ​തോ​ടെ 300 എ​ക്ക​റി​ൽ അ​ധി​കം വ​രു​ന്ന പു​ഞ്ച​പ്പാ​ടം പൂ​ർ​ണ​മാ​യും നെ​ൽ ക​തി​ർ വി​ള​യി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ പ്ര​തീ​ക്ഷ. അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​ന​കം പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജാ ടോം ​എ​ന്നി​വ​ർ പ​റ​ഞ്ഞു.

ക​ല്ലം​തോ​ട് സ​ന്ദ​ർ​ശ​ന​ത്തി​ന് ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ വി​പി​ൻ, നാ​ഫി​ല, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജ ടോം, ​വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ക​സ്‌​ന ഹ​മീ​ദ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​ടി. മു​ഹ​മ്മ​ദ് യൂ​സ​ഫ്, സ​ൽ​മാ​ൻ പൊ​യി​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വ ന​ൽ​കി.

Related posts

Leave a Comment