പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട്; ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്തെ ക​പ്പ​ൽ​ച്ചാ​ൽ ആ​ഴം​കൂ​ട്ട​ൽ അ​നി​ശ്ചി​ത​ത്വത്തിൽ

കോ​ഴി​ക്കോ​ട്:​പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മം നീ​ളു​ന്ന​തി​നാ​ൽ തു​റ​മു​ഖ​ത്തെ ക​പ്പ​ൽ​ച്ചാ​ൽ ആ​ഴം​കൂ​ട്ട​ൽ പ്ര​വൃ​ത്തി​യി​ലെ അ​നി​ശ്ചി​ത​ത്വം നീ​ങ്ങു​ന്നി​ല്ല. മാ​രി​ടൈം ബോ​ർ​ഡ് വ​ക​യി​രു​ത്തി​യ 11.80 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ൽ 2023 മേ​യ് 11നു ​തു​ട​ങ്ങി​യ ഡ്ര​ഡ്ജിം​ഗ് ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.

തു​റ​മു​ഖ​ത്തി​നു കോ​ടി​ക​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന സ​ർ​ക്കാ​ർ ബേ​പ്പൂ​രി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കേ​ണ്ട ഡ്ര​ഡ്ജിം​ഗ്പ്ര​വൃ​ത്തി​യി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്. ഡ്ര​ഡ്ജിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ അ​ടി​ത്ത​ട്ടി​ൽ ചെ​ങ്ക​ൽ​പാ​റ ക​ണ്ട​തി​നെ തു​ട​ർ​ന്നു 2023 ഒ​ക്ടോ​ബ​റി​ലാ​ണ് പ്ര​വൃ​ത്തി നി​ർ​ത്തി​വ​ച്ച​ത്.

ക​പ്പ​ൽ​ച്ചാ​ലി​ൽ ന​ദി​യു​ടെ അ​ടി​ത്ത​ട്ടി​ലെ ചെ​ങ്ക​ൽ​പാ​റ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പ​രി​സ്ഥി​തി ആ​ഘാ​ത​പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നാ​യി​രു​ന്നു വി​ദ​ഗ്ധാ​ഭി​പ്രാ​യം. ഇ​തി​നു 2024 ഡി​സം​ബ​റി​ൽ ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന കേ​ന്ദ്ര​ത്തെ സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി.​നി​ല​വി​ൽ 3.5 മീ​റ്റ​ർ ആ​ഴ​മു​ള്ള ക​പ്പ​ൽ​ച്ചാ​ൽ 8 മീ​റ്റ​റാ​ക്കി ആ​ഴം കൂ​ട്ടി​യാ​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന പ​രി​സ്ഥി​തി ആ​ഘാ​ത​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ വി​ദ​ഗ്ധ​സം​ഘ​മാ​ണു പ​ഠ​നം ന​ട​ത്തു​ന്ന​ത്.

പ്ര​കൃ​തി​യി​ലെ മാ​റ്റം, പ്രാ​ദേ​ശി​ക പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ, ജൈ​വ വൈ​വി​ധ്യം, ന​ദി​യു​ടെ ഒ​ഴു​ക്ക് എ​ന്നി​വ​യെ​ല്ലാം പ​ഠ​ന വി​ധേ​യ​മാ​ക്കി​യ ക​ര​ട് റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന പ​രി​സ്ഥി​തി ആ​ഘാ​ത വി​ല​യി​രു​ത്ത​ൽ അ​തോ​റി​റ്റി​ക്ക് (എ​സ്ഇ​ഐ​എ​എ) സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് എ​സ്ഇ​ഐ​എ​എ​യു​ടെ ടേം​സ് ഓ​ഫ് റ​ഫ​റ​ൻ​സ് ഈ​യി​ടെ​യാ​ണ് ല​ഭി​ച്ച​ത്.

അ​ന്തി​മ പ​ഠ​ന റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​യാ​ൽ മാ​ത്ര​മേ തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​കൂ. കേ​ന്ദ്രാ​വി​ഷ്കൃ​ത സാ​ഗ​ർ​മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വൃ​ത്തി ന​ട​ത്താ​നാ​ണ് മാ​രി​ടൈം ബോ​ർ​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related posts

Leave a Comment