വാഷിംഗ്ടൺ ഡിസി: ചികിത്സ തേടിയെത്തുന്ന രോഗികളെ വെറും പണയപ്പണ്ടങ്ങളാക്കി, മെഡിക്കൽ ഇൻഷുറൻസ് പദ്ധതികളിൽനിന്ന് കോടികൾ തട്ടിയെടുക്കുന്ന മാഫിയകൾ ഇന്നു ലോകമെമ്പാടും വ്യാപകമാണ്. സ്വകാര്യ ആശുപത്രികളാണ് ഇത്തരം തട്ടിപ്പുകളുടെ കേന്ദ്രം. നമ്മുടെ നാട്ടിലും ഇത്തരം തട്ടിപ്പുകൾ ധാരാളം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയിലെ നെവാദയിൽനിന്നു പുറത്തുവരുന്നത് ഇത്തരമൊരു വൻകിട തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. മുറിവുകൾക്കു ചികിത്സിക്കുന്ന പ്രത്യേക ക്ലിനിക്കുകളുടെ (Wound Care Clinics) മറവിൽ 49-കാരിയായ മെഡിക്കൽ ഡയറക്ടർ തട്ടിയെടുത്തത് നിസാരതുകയല്ല, ഏകദേശം 2,800 കോടിയിലേറെ രൂപ! ഇവരിൽനിന്ന് അഞ്ചു കോടിയിലേറെ രൂപ വിലമതിക്കുന്ന ഫെരാരി 296 ജിടിഎസ് ഉൾപ്പെടെ എട്ടോളം കാറുകൾ. ഏകദേശം 7.2 കോടി രൂപ വിലമതിക്കുന്ന പ്രശസ്തമായ ബൾഗാരി നെക്ലേസ് ഉൾപ്പെടെയുള്ള അമൂല്യ രത്നാഭരണങ്ങൾ. 290 കോടിയിലധികം രൂപ മൂല്യം വരുന്ന വസ്തുവകകൾ, കൂടാതെ നാലു കോടി രൂപയുടെ കറൻസികൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രമുഖ…
Read MoreDay: July 3, 2026
പോലീസ് അങ്കിൽ സ്നേഹത്തോടെ വിളിച്ചപ്പോൾ അവൾ ഓടിച്ചെന്നു; വീട്ടിലെത്തിയകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു റിട്ടയേർഡ് എസ്ഐ
പരിയാരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിട്ട. എസ്ഐ അറസ്റ്റിൽ. ഏമ്പേറ്റ് കാപ്പുങ്ങലിലെ ഇ. ഗോപിനാഥനെ (62) യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പതിനൊന്നുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്കു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. ബുധനാഴ്ച ഉച്ചയ്ക്കാണു കേസിനാസ്പദമായ സംഭവം. വീട്ടിലെത്തിയ പെൺകുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് അമ്മ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreഇത് ദൈവത്തിന്റെ അടയാളമായിരിക്കാം ; വിപ്രോയിലെ പിരിച്ചുവിടലിന് പിന്നാലെ ഡൽഹി സ്വദേശിനിയുടെ വീഡിയോ വൈറലാകുന്നു
ഐടി കമ്പനിയായ വിപ്രോയിൽ നിന്ന് പിരിച്ചുവിടപ്പെട്ടതിന് പിന്നാലെ ഡൽഹി സ്വദേശിനിയായ ജീവനക്കാരി പങ്കുവെച്ച വൈകാരിക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഞ്ചര വർഷത്തിലേറെയായി ജോലി ചെയ്തുവന്ന കമ്പനിയിൽ നിന്നുള്ള ഈ അനുഭവം ഹൃദയഭേദകവും അനിശ്ചിതത്വം നിറഞ്ഞതുമാണെങ്കിലും, ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള “ദൈവത്തിന്റെ അടയാളമായിരിക്കാം” ഇതെന്ന് താൻ വിശ്വസിക്കുന്നതായി യുവതി വീഡിയോയിൽ പറയുന്നു. വിപ്രോ എഐ സൊല്യൂഷൻസിൽ മാർക്കറ്റിംഗ് ആന്ഡ് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്ററായി ജോലി ചെയ്തിരുന്ന അനുകൃതി വിദ്യാർഥിയാണ് ഇൻസ്റ്റാഗ്രാമിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്. കഴിഞ്ഞ ജൂൺ 29ന് മാനേജരും എച്ച്ആർ പ്രതിനിധിയുമായി സാധാരണ രീതിയിലുള്ള ഒരു മീറ്റിംഗിനാണ് താൻ പോയതെന്നും, എന്നാൽ തന്റെ തസ്തികയുടെ ആവശ്യകത ഇനി കമ്പനിക്കില്ലെന്നും അതിനാൽ ജോലിയിൽ നിന്ന് ഒഴിവാക്കുകയാണെന്നും അവർ അറിയിക്കുകയായിരുന്നുവെന്ന് അനുകൃതി വെളിപ്പെടുത്തി. “എനിക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ന് 2026 ജൂൺ 29 ആണ്. എച്ച്ആറും മാനേജരുമായുള്ള മീറ്റിംഗിൽ എന്റെ…
Read Moreഅവധിക്കാലം ആഘോഷമാക്കിയതാ… ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ പോലീസിനെ ആക്രമിച്ചു: മുഖ്യപ്രതി സൈനികൻ
പാലക്കാട്: ഓപ്പറേഷൻ തൂഫാൻ പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയായ യുവാവ് സൈനികൻ. ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണെന്നാണ് വിവരം. ഹേമാംബിക പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. എസ്.ഐമാരായ സുദർശന, ജോൺ സേവ്യർ, സിവിൽ പോലീസ് ഓഫീസർ രജനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ മലമ്പുഴ പയ്യക്കുന്ന് ഭാഗത്തായിരുന്നു സംഭവം. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും മലമ്പുഴ ഭാഗങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ അമിതവേഗതയിൽ വന്ന കാർ പോലീസ് തടഞ്ഞു. വാഹനം വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ പോലീസിനോട് തട്ടിക്കയറി. പ്രകോപനമൊന്നുമില്ലാതെ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവരെ പരസ്യമായി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പിന്നീട് കൂടുതൽ പോലീസെത്തിയാണ് കാറിലുണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ…
Read Moreകുരയ്ക്കുന്ന പട്ടി കടിക്കുമോ? തെരുവു നായ്ക്കളെ തിരിച്ചറിയാൻ എഐ ഉപയോഗിക്കും; വേണ്ടിവന്നാൽ ദയാവധം; തെരുവുനായ പ്രശ്നത്തിന് മന്ത്രി കെ.എം.ഷാജി പറയുന്നതിങ്ങനെ
ന്യൂഡൽഹി: സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിന് സുപ്രീംകോടതിയുടെ നിർദേശങ്ങളനുസരിച്ച് ദയാവധം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി. ഇത്തരം തെരുവുനായകളെ മനസിലാക്കാൻ നിർമിതബുദ്ധിയുടെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യസംസ്കരണത്തിനായി മാലിന്യ സംസ്കരണ അതോറിറ്റി രൂപവത്കരിക്കും. ദുർബലവിഭാഗങ്ങൾക്ക് കിട്ടുന്ന ഫണ്ടുകൾ പരിശോധിക്കുന്നതിന് മൂന്നുകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. മുനിസിപ്പാലിറ്റിക്കും കോർപ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പൽ ബോണ്ട് ഉൾപ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളായി വർഗീകരിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു
Read Moreസംശയത്തിന്റെ പേരിലുള്ള ഡിഎൻഎ പരിശോധന; പീഡനമെന്ന് മദ്രാസ് കോടതി
ചെന്നൈ: കുട്ടിയുടെ പിതൃത്വം സംശയിച്ച് ഭാര്യയോട് ഡിഎൻഎ പരിശോധന ആവശ്യപ്പെടുന്നതു മാനസിക പീഡനമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. ചെന്നൈ സ്വദേശികളുടെ വിവാഹം റദ്ദാക്കിയ കുടുംബക്കോടതി വിധി ശരിവച്ചാണ് ഹൈക്കോടതി നിരീക്ഷണം. സ്ത്രീധനമായി ലഭിച്ച സ്വത്തും ആഭരണങ്ങളും നാലാഴ്ചയ്ക്കകം മടക്കി നൽകാനും കോടതി ഭർത്താവിനു നിർദേശം നൽകി. വിവാഹമോചനം അനുവദിച്ച കുടുംബക്കോടതി വിധിക്കെതിരെ ഭർത്താവും സ്ത്രീധനമായി ലഭിച്ച സ്വത്തുവകകൾ തിരികെ നൽകാൻ ഉത്തരവിടാത്ത കുടുംബക്കോടതി നടപടിക്കെതിരെ ഭാര്യയും നൽകിയ ഹർജികൾ സംയുക്തമായി പരിഗണിച്ചാണ് ഹൈക്കോടതി വിധി.
Read More