തൃശൂർ: ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതക്കുറവുകാരണം ഏറ്റെടുത്ത കല്യാണസദ്യകൾപോലും മുടങ്ങുമെന്ന അവസ്ഥയാണെന്ന് ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ (എകെസിഎ)
ഇതുമൂലം സാമ്പത്തികനഷ്ടവും നിയമനടപടികളും നേരിടേണ്ട ഗതികേടിലാണ്. മേഖലയുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു തൊഴിലാളികളുടെ തൊഴിലും ഉപജീവനവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിൽ പുതിയ സദ്യകൾ ഏറ്റെടുക്കാൻ സാധിക്കുന്നില്ല. ഗ്യാസ് ലഭിക്കാത്ത അവസ്ഥ തുടരുകയാണെങ്കിൽ സ്ഥാപനങ്ങൾക്കു പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവരും.
സംസ്ഥാനത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം അടിയന്തരമായി ഉറപ്പാക്കി കാറ്ററിംഗ് മേഖലയെ പ്രതിസന്ധിയിൽനിന്നു രക്ഷപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബന്ധപ്പെട്ട എണ്ണക്കമ്പനികളും ഉടൻ ഇടപെടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കു നിവേദനം കൊടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
