വ​യോ​ധി​ക​നു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു; കൂ​ട്ടു​കാ​ര​നെ കാ​ണാ​ൻ വീ​ട്ടി​ലെ​ത്തി അ​മി​ത അ​ള​വി​ൽ മ​ദ്യം ന​ൽ​കി​യ ശേ​ഷം 9 പ​വ​ൻ ക​വ​ർ​ന്നു; അ​മ്മ​യും മ​ക​നും പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​മു​ക്ത ഭ​ട​ന് മ​ദ്യം ന​ൽ​കി മ​യ​ക്കി ശേ​ഷം ഒ​ന്പ​ത് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി. നെ​യ്യാ​റ്റി​ൻ​ക​ര ആ​റാ​ലും​മൂ​ട് സ്വ​ദേ​ശി ദീ​പ, മ​ക​ൻ അ​ഖി​ൽ, ഇ​വ​രു​ടെ സു​ഹൃ​ത്ത് പ്ര​കാ​ശ് എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ ഒ​രു ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി​യാ​യ 68 വ​യ​സു​കാ​ര​നു​മാ​യി എ​ട്ടു​മാ​സം മു​ന്പാ​ണ് ദീ​പ സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​ത്. ക​ഴ​ക്കൂ​ട്ടം ച​ന്ത​വി​ള​യി​ലു​ള്ള വി​മു​ക്ത ഭ​ട​ന്‍റെ പു​തി​യ വീ​ട് കാ​ണാ​നെ​ന്ന വ്യാ​ജേ​ന മ​ക​നും സു​ഹൃ​ത്തി​നു​മൊ​പ്പം ദീ​പ ഇ​വി​ടെ​യെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ൾ​ക്ക് അ​മി​ത​മാ​യി മ​ദ്യം ന​ൽ​കി മ​യ​ക്കി​യ ശേ​ഷം മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം ഒ​ന്പ​ത് പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല, ബ്രേ​സ്‌​ല​റ്റ്, മൂ​ന്ന് സ്വ​ർ​ണ​മോ​തി​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ ഫോ​ണും പേ​ഴ്സും സം​ഘം ക​വ​ർ​ന്നു.

ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഓ​ഫാ​ക്കി ആ​ല​പ്പു​ഴ​യി​ലെ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ​യാ​ണ് പ്ര​തി​ക​ൾ പോ​ലീ​സ് വ​ല​യി​ലാ​യ​ത്. നേ​ര​ത്തേ​യും സ​മാ​ന​മാ​യ ഹ​ണി​ട്രാ​പ്പ് കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള​യാ​ളാ​ണ് ദീ​പ.

Related posts

Leave a Comment