ച​തി​ച്ച​വ​ൻ​മാ​രെ വേ​ണ്ട… പാ​ലം വ​ലി​ച്ച പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ നാ​ല് കൗ​ൺ​സി​ല​ർ​മാ​രെ പു​റ​ത്താ​ക്കി; പാ​ർ​ട്ടി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ വേ​ണ്ടെ​ന്ന് നാ​ട്ട​കം സു​രേ​ഷ്

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത നാ​ല് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഡി​സി​സി പ്ര​സി‍​ഡ​ന്‍റാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മാ​യാ രാ​ഹു​ലും നാ​ല് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രും പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് പാ​ല മു​ൻ​സി​പ്പാ​ലി​റ്റി ചെ​യ​ർ‌​പേ​ഴ്സ​ൺ ദി​യ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രാ​യ അ​വി​ശ്വാ​സം പാ​സാ​യ​ത്. ദി​യ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് പി​ന്തു​ണ​ച്ച കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്റ് നാ​ട്ട​കം സു​രേ​ഷ് നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

പാ​ർ​ട്ടി​യെ ച​തി​ച്ച​വ​ൻ​മാ​രെ പാ​ർ​ട്ടി​ക്ക് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ നാ​ട്ട​കം സു​രേ​ഷ്, വി​പ്പ് ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ചു എ​ന്ന് പ​റ​ഞ്ഞാ​ൽ അ​വ​ർ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ്വ​യം പു​റ​ത്താ​യി.

എ​ൽ​ഡി​എ​ഫു​മാ​യി കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ അ​വി​ശു​ദ്ധ കൂ​ട്ടു​ക്കെ​ട്ട് ഉ​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വും നാ​ട്ട​കം സു​രേ​ഷ് ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ൾ അ​വ​ർ മ​ന​സി​ലാ​ക്കും. പാ​ർ​ട്ടി​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും വെ​ച്ചു പൊ​റു​പ്പി​ക്കി​ല്ലെ​ന്നും ന​ട​പ​ടി എ​ന്തെ​ന്ന​ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കു​മെ​ന്നു​മാ​യി​രു​ന്നു നാ​ട്ട​കം സു​നി​ലി​ന്‍റെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment