ന​ഷ്ട​പ്പെ​ട്ട അഞ്ചു വ​ർ​ഷ​ങ്ങ​ളു​ടെ വി​ക​സ​ന ന​ഷ്ടം നി​ക​ത്താ​ൻ… ചി​ഹ്ന​മി​ല്ലാ​തെ സു​ധാ​ക​ര​ന്‍റെ പോ​സ്റ്റ​റു​ക​ൾ

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ ജ​ന​കീ​യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജി.​ സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചു. ചി​ഹ്ന​മി​ല്ലാ​തെ​യാ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ന​ഷ്ട​പ്പെ​ട്ട അഞ്ചു വ​ർ​ഷ​ങ്ങ​ളു​ടെ വി​ക​സ​ന ന​ഷ്ടം നി​ക​ത്താ​ൻ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് പോ​സ്റ്റ​റു​ക​ളി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

യുഡിഎ​ഫ് പി​ന്തു​ണ​യോ​ടെ​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​രരം​ഗ​ത്ത് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള സു​ധാ​ക​ര​ൻ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്രം അ​ട​യാ​ള​ത്തി​ലാ​യി​രു​ന്നു ജ​ന​വി​ധി തേ​ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ഇ​താ​ദ്യ​മാ​യാ​ണ് ചി​ഹ്നം ഏ​തെ​ന്ന് അ​റി​യാ​തെ പോ​സ്റ്ററുക​ൾ രം​ഗ​ത്തുവ​രു​ന്ന​ത്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ​തി​നാ​ൽ സു​ധാ​ക​ര​നു​ള്ള ചി​ഹ്നം പി​ന്നീ​ടാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ക്കു​ക. ഇ​തി​നുശേ​ഷം ചി​ഹ്നം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പോ​സ്റ്റ​റു​ക​ൾ എ​ത്തും.

Related posts

Leave a Comment