ന​മു​ക്ക് ന​ട​ന്നു ന​ട​ന്നു പോ​യാ​ലോ: ട്രാ​ഫി​ക്കി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ ന​ട​ക്കാ​ൻ തീ​രു​മാ​നി​ച്ച് യു​വ​തി; വൈ​റ​ലാ​യി വീ​ഡി​യോ

ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ.​തൊ​ട്ട​ടു​ത്ത് പോ​ലും എ​ത്തി​ച്ചേ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ​ഡ സ​മ​യ​മെ​ടു​ക്കാ​റു​ണ്ട് പ​ല​പ്പോ​ഴും. ഇ​തി​നി​ട​യി​ലി​താ പ​രീ​ക്ഷ​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ശി​ൽ​പ എ​ന്ന യു​വ​തി.

ഗൂ​ഗി​ൾ മാ​പ്പ് പ്ര​കാ​രം ശി​ൽ​പ​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് 2.7 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണു​ള്ള​ത്. പ​ക്ഷേ കൊ​ടി​യ ട്രാ​ഫി​ക് മൂ​ലം ശി​ൽ​പ ഇ​വി​ടേ​ക്ക് എ​ത്താ​ൻ മ​ണി​ക്കൂ​റു​ക​ളാ​ണ് എ​ടു​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത്ത​ന്നെ ശി​ൽ പ ​വ​ണ്ടി​യി​ൽ പോ​കേ​ണ്ട​തി​നു പ​ക​രം ന​ട​ന്നു പോ​കാ​ൻ തീ​രു​മാ​നി​ച്ചു. ര​ണ്ടാ​ഴ്ച​യാ​യി ത​ന്‍റെ പ​തി​വ് യാ​ത്രാ​രീ​തി​ക​ൾ മാ​റ്റി​വെ​ച്ച് ഓ​ഫീ​സി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് ന​ട​ക്കു​ക​യാ​ണ് ശി​ൽ​പ. ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ 38 മി​നി​റ്റ് കൊ​ണ്ട് എ​ത്താം എ​ന്നാ​ണ് ശി​ൽ​പ പ​റ​യു​ന്ന​ത്.

ന​ട​ക്കു​ന്ന​ത് വ​ഴി ശ​രീ​ര​ത്തി​ന് കൂ​ടു​ത​ൽ ഉ​ന്മേ​ഷ​വും എ​ന​ർ​ജി​യും ല​ഭി​ച്ചു എ​ന്നാ​ണ് യു​വ​തി പ​റ​ഞ്ഞ​ത്. ദി​വ​സ​വും പൂ​ർ​ത്തി​യാ​ക്കേ​ണ്ട ‘സ്റ്റെ​പ്പ് കൗ​ണ്ട്’ വ​ള​രെ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു. അ​തി​നി​ട​യി​ൽ ചൂ​ട​ത്ത് ന​ട​ക്കു​ന്ന​തി​നാ​ൽ പെ​ട്ടെ​ന്ന് ക്ഷീ​ണം ഉ​ണ്ടാ​കു​ന്നു. ഒ​രു ഇ​ള​നീ​രൊ​ക്കെ കു​ടി​ച്ചാ​ണ് യു​വ​തി ന​ട​ന്ന​തെ​ന്ന് പ​റ​ഞ്ഞു. ഇ​ള​നീ​ർ കു​ടി​ച്ച വ​ക​യി​ൽ ര​ണ്ടാ​ഴ്ച കൊ​ണ്ട് 840 രൂ​പ ചി​ല​വാ​യെ​ന്നും ശി​ൽ​പ ത​മാ​ശ​രൂ​പേ​ണ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

 

Related posts

Leave a Comment