സ​മാ​ധാ​ന​പ​ദ്ധ​തി​ക്കു പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച 15 ഇ​ന സ​മാ​ധാ​ന പ​ദ്ധ​തി​യെ​ത്തു​ട​ർ​ന്നു പ​ശ്ചി​മേ​ഷ്യ‍​യി​ൽ ന​യ​ത​ന്ത്ര​നീ​ക്ക​ങ്ങ​ൾ സ​ജീ​വം. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും പ​ശ്ചി​മേ​ഷ്യ​യി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. സ​മാ​ധാ​നം എ​ത്ര​യും വേ​ഗം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് മോ​ദി വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള​സ​മൂ​ഹ​ത്തി​നു സു​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും നി​ര​ന്ത​രം സ​മ്പ​ർ​ക്കം പു​ല​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യും പ്ര​ധാ​ന​മ​ന്ത്രി എ​ക്സി​ൽ അ​റി​യി​ച്ചു.

ച​ർ​ച്ച​ക​ൾ​ക്കു വേ​ദി​യാ​കാ​ൻ പാ​ക്കി​സ്ഥാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​തു സ​മാ​ധാ​ന നീ​ക്ക​ങ്ങ​ൾ​ക്കു ക​രു​ത്തേ​കി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല സം​ഘ​മാ​ണു ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​റാ​ൻ ച​ർ​ച്ച​ക​ളോ​ട് അ​നു​കൂ​ല സ​മീ​പ​ന​മാ​ണു പു​ല​ർ​ത്തു​ന്ന​തെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment