യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പി​ന്‍റെ 15 ഇ​ന പ​ദ്ധ​തി: ആ​ണ​വ​നി​യ​ന്ത്ര​ണ​വും ഹോ​ർ​മു​സ് തു​റ​ക്ക​ലും പ്ര​ധാ​ന​ല​ക്ഷ്യം; ച​ർ​ച്ച പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് അ​മേ​രി​ക്ക 15 ഇ​ന സ​മാ​ധാ​ന പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. ആ​ണ​വ​പ​ദ്ധ​തി​ക​ളി​ൽ നി​യ​ന്ത്ര​ണം, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു തു​റ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ധാ​ന​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണു പ​ദ്ധ​തി.

പാ​ക്കി​സ്ഥാ​ൻ മു​ഖേ​ന​യാ​ണു നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റാ​നു കൈ​മാ​റി​യ​തെ​ന്ന് ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യും ഇ​റാ​നും ഒ​രു മാ​സ​ത്തെ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഇ​സ്രേ​ലി മാ​ധ്യ​മ​മാ​യ ചാ​ന​ൽ 12 വെ​ളി​പ്പെ​ടു​ത്തി.

ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി​ക​ൾ​ക്കു ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണ് പ​ദ്ധ​തി​യി​ലെ പ്ര​ധാ​ന നി​ർ​ദേ​ശം. ഇ​റാ​ൻ മ​ണ്ണി​ൽ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും നി​ല​വി​ൽ കൈ​വ​ശ​മു​ള്ള സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം കൈ​മാ​റ​ണ​മെ​ന്നും അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ടു​ന്നു. പ​ക​രം, ബു​ഷെ​റി​ലെ സി​വി​ൽ ആ​ണ​വോ​ർ​ജ​നി​ല​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഇ​റാ​നെ സ​ഹാ​യി​ക്കാ​ൻ അ​മേ​രി​ക്ക ത​യാ​റാ​ണെ​ന്ന വ്യ​വ​സ്ഥ​യും പ​ദ്ധ​തി​യി​ലു​ണ്ട്.

യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നു ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ട ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നു പൂ​ർ​ണ​മാ​യും തു​റ​ന്നു​ന​ൽ​ക​ണ​മെ​ന്ന​താ​ണു മ​റ്റൊ​രു പ്ര​ധാ​ന വ്യ​വ​സ്ഥ. ലോ​ക​ത്തെ എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്നു ക​ട​ന്നു​പോ​കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തു​മൂ​ലം ആ​ഗോ​ള ഊ​ർ​ജ​വി​പ​ണി പ്ര​തി​സ​ന്ധി​യി​ലാ​ണ്. നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​റാ​നെ​തി​രെ​യു​ള്ള എ​ല്ലാ ഉ​പ​രോ​ധ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ അ​മേ​രി​ക്ക ത​യാ​റാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

‌ഫെ​ബ്രു​വ​രി 28ന് ​ആ​രം​ഭി​ച്ച വ്യോ​മാ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഇ​റാ​ന്‍റെ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക്കാ​ൻ അ​മേ​രി​ക്ക ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന​ക​ളി​ല്ല. ഇ​റാ​നി​ലെ മ​ത​ഭ​ര​ണ​കൂ​ട​ത്തെ മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് സ​മാ​ധാ​ന പ​ദ്ധ​തി​യി​ൽ പ​രാ​മ​ർ​ശ​മി​ല്ലെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്. പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ മേ​ഖ​ല​യി​ൽ സ​മാ​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു ലോ​ക​രാ​ജ്യ​ങ്ങ​ൾ.

Related posts

Leave a Comment