അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല​യി​ലെ കു​തി​പ്പ്: പാ​യ്ക്ക​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു വി​ല കൂ​ട്ടും, അ​ല്ലെ​ങ്കി​ൽ തൂ​ക്കം കു​റ​യ്ക്കാ​ൻ ക​മ്പ​നി​ക​ൾ

പ​ര​വൂ​ർ: അ​സം​സ്‌​കൃ​ത എ​ണ്ണ വി​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള കു​തി​ച്ച് ചാ​ട്ട​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ പാ​യ്ക്ക​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കൂ​ട്ടാ​നോ അ​ല്ല​ങ്കി​ൽ അ​ള​വ് കു​റ​യ്ക്കാ​നോ നി​ർ​മാ​ണ ക​മ്പ​നി​ക​ൾ നീ​ക്കം തു​ട​ങ്ങി.

സോ​പ്പ്, ബി​സ്ക്ക​റ്റ്, ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, ശീ​ത​ള പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ ഒ​രേ വി​ല​യ്ക്ക് ന​ൽ​കു​ന്ന പാ​യ്ക്ക​റ്റു​ക​ളു​ടെ തൂ​ക്ക​ത്തി​ൽ കു​റ​വ് വ​രു​ത്താ​നോ ആ​ണ് ക​മ്പ​നി​ക​ളു​ടെ തീ​രു​മാ​നം. ഇ​ത് ഈ ​ആ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് ക​മ്പ​നി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റ് ഇ​തോ​ടെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി ക്ക​പ്പെ​ടു​ന്നു.

അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ വി​ല അ​നു​ദി​നം ഉ​യ​രു​ന്ന​ത് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പാ​യ്ക്കിം​ഗ്, ഗ​താ​ഗ​ത ചെ​ല​വു​ക​ൾ വ​ള​രെ​യ​ധി​കം വ​ർ​ധി​ച്ച​താ​യി ക​മ്പ​നി​ക​ൾ പ​റ​യു​ന്നു. പ്ലാ​സ്റ്റി​ക് പാ​ക്കേ​ജിം​ഗി​ന് ആ​വ​ശ്യ​മാ​യ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ന്ന​തോ​ടെ പാ​ക്കിം​ഗ് ചെ​ല​വി​ൽ മാ​ത്രം 15 മു​ത​ൽ 25 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഷ്ക​ര​ണ​ത്തി​ന് ക​മ്പ​നി​ക​ൾ നി​ർ​ബ​ന്ധി​ത​മാ​യി​ട്ടു​ള്ള​ത്.

വി​ല വ​ർ​ധ​ന ഉ​പ​ഭോ​ക്താ​ക്ക​ളെ നേ​രി​ട്ട് ബാ​ധി​ക്കാ​തി​രി​ക്കാ​ൻ തൂ​ക്കം കു​റ​യ്ക്ക​ൽ അ​ഥ​വാ ഗ്രാ​മേ​ജ് ക​ട്ട് എ​ന്ന ത​ന്ത്ര​മാ​ണ് പ​ല ക​മ്പ​നി​ക​ളും ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന് അ​ഞ്ച് രൂ​പ​യു​ടെ​യോ പ​ത്ത് രൂ​പ​യു​ടെ​യോ ബി​സ്ക്ക​റ്റ് പാ​ക്ക​റ്റി​ന്‍റെ വി​ല മാ​റ്റ​മി​ല്ലാ​തെ നി​ല​നി​ർ​ത്തി അ​തി​ലെ ബി​സ്ക​റ്റു​ക​ളു​ടെ എ​ണ്ണ​മോ തൂ​ക്ക​മോ കു​റ​യ്ക്കും.

പാ​ർ​ലെ , ഡാ​ബ​ർ അ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം പ്ര​മു​ഖ ക​മ്പ​നി​ക​ളും വി​പ​ണി​യി​ലെ അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​രം പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നാ​ണ് വി​വ​രം.
വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യി​ലും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ചെ​റി​യ പാ​യ്ക്ക​റ്റു​ക​ൾ കൂ​ടു​ത​ൽ വി​പ​ണി​യി​ൽ ഇ​റ​ക്കാ​നും ക​മ്പ​നി​ക​ൾ തീ​രു​മാ​നി ച്ചി​ട്ടു​ണ്ട്.

200 മി​ല്ലി​ഗ്രാം മു​ത​ലു​ള്ള ചെ​റി​യ പാ​യ്ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ പ്ര​തി​മാ​സ ബ​ജ​റ്റ് നി​യ​ന്ത്രി​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ഴി​യു​മെ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ ഏ​ർ​പ്പെ​ടു​ത്തി​യ ജി​എ​സ്ടി​യി​ലെ കു​റ​വ് വ​ഴി വി​പ​ണി​യി​ൽ വ​ൻ ഉ​ണ​ർ​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ക​മ്പ​നി​ക​ൾ​ക്ക് ഇ​പ്പോ​ഴ​ത്തെ യു​ദ്ധം വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment