ഇന്നേക്ക് കൃത്യം 26 വര്‍ഷം മുന്‍പ് പ്രിയം എന്ന സിനിമ തിയറ്ററുകളിലെത്തി. അതെന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു. ആനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എന്റെ ഏറ്റവും വിലപ്പെട്ട ഓര്‍മകളില്‍ ഒന്നായി എന്നും നിലനില്ക്കും.
ഈ പഴയ ചിത്രങ്ങളിലേക്കും വീഡിയോകളിലേക്കും തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാടു വികാരങ്ങള്‍ മനസിലേക്ക് ഓടിയെത്തുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്നത് ഇന്നലെയെന്നപോലെയാണ് ഇപ്പോഴും തോന്നുന്നത്.
ഈ സിനിമയോടൊപ്പം വളര്‍ന്ന, ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷവും എനിക്ക് ഇത്രയധികം സ്നേഹവും പിന്തുണയും നല്കുന്ന തൊണ്ണൂറുകളിലെ ആളുകള്‍ക്ക് നന്ദി. നിങ്ങളുടെ സ്നേഹമാണ് ഈ യാത്രയില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം. -ദീപ നായര്‍
