കാലാവധി പൂർത്തിയാക്കാതെ പടിയിറക്കം: എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ രാജിവച്ചു

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ സി​ഇ​ഒ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കാം​ബെ​ൽ വി​ൽ​സ​ൺ രാ​ജി​വ​ച്ചു. പു​തി​യ സി.​ഇ.​ഒ​യെ തെ​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ കാം​പ്‌​ബെ​ല്‍ സ്ഥാ​ന​ത്തു തു​ട​രും. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി സ്വീ​ക​രി​ക്കു​ക​യും പു​തി​യ സി​ഇ​ഒ​യെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ടാ​റ്റ ഗ്രൂ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

2022-ൽ ​അ​ഞ്ച് വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് അ​ദ്ദേ​ഹം നി​യ​മി​ത​നാ​യ​ത്. ഇ​ത​നു​സ​രി​ച്ച് എ​യ​ർ ഇ​ന്ത്യ സി​ഇ​ഒ എ​ന്ന നി​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി 2027 ജൂ​ലൈ​യി​ൽ അ​വ​സാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ടു​ന്ന​ത​ട​ക്കം ക​മ്പ​നി വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് കാം​ബെ​ലി​ന്‍റെ രാ​ജി.

രാ​ജി​യു​ടെ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 12 ന് ​ല​ണ്ട​നി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നു​ശേ​ഷം അ​ദ്ദേ​ഹം വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സ​മ്മ​ർ​ദ്ദം നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

പ്ര​തി​കൂ​ല​മാ​യ ഭൗ​മ​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ അ​സ്ഥി​ര​ത​യ്ക്കും ഇ​ട​യി​ൽ വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ​യാ​ണ് നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ ക​ട​ന്നു​പോ​കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​യു​ടെ ബ​ജ​റ്റ് എ​യ​ർ​ലൈ​നാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ക​ഴി​ഞ്ഞ മാ​ർ​ച്ച് 19 മു​ത​ൽ മേ​ധാ​വി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

Related posts

Leave a Comment