റെ​യി​ൽ പാ​ള​ത്തി​ൽ നി​ൽ​ക്കു​ന്ന ഫോ​ട്ടോ പെ​ൺ​സു​ഹൃ​ത്തി​ന് അ​യ​ച്ചു​ന​ൽ​കി; മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഫോ​ൺ വി​ളി​ച്ച​പ്പോ​ൾ എ​ടു​ത്ത​ത് പോ​ലീ​സ്; മ​ര​ണ​കാ​ര​ണം തേ​ടി പോ​ലീ​സ്

കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ൽ​പാ​ള​ത്തി​ൽ നി​ൽ​ക്കു​ന്ന ഫോ​ട്ടോ പെ​ൺ​സു​ഹൃ​ത്തി​ന് അ​യ​ച്ചു​ന​ൽ​കി​യ ശേ​ഷം യു​വാ​വ് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി മ​രി​ച്ചു.

ഷൊ​ർ​ണൂ​ർ കൈ​ലി​യാ​ട് സ്വ​ദേ​ശി അ​ഭി​ഷേ​കി​നെ​യാ​ണ് (19)കാ​ഞ്ഞ​ങ്ങാ​ടി​നു സ​മീ​പം മാ​ണി​ക്കോ​ത്ത് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി10 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വി​വാ​ഹ​വീ​ടു​ക​ളി​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഒ​രു​ക്കു​ന്ന ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തി​യി​രു​ന്ന​ത്. ഇ​ത്ത​രം ജോ​ലി​ക​ൾ​ക്ക് ക​രാ​ർ എ​ടു​ക്കു​ന്ന പ​ട്ടാ​മ്പി​യി​ലെ സ്ഥാ​പ​ന​ത്തി​നു കീ​ഴി​ലാ​ണ് അ​ഭി​ഷേ​ക് ജോ​ലി​ചെ​യ്തി​രു​ന്ന​ത്.

ഇ​യാ​ൾ റെ​യി​ൽ​പാ​ള​ത്തി​ൽ നി​ൽ​ക്കു​ന്ന ഫോ​ട്ടോ അ​യ​ച്ചു​കി​ട്ടി​യ ഉ​ട​ൻ​ത​ന്നെ പെ​ൺ​കു​ട്ടി അ​ത് പ​ട്ടാ​മ്പി​യി​ലെ സ്ഥാ​പ​ന ഉ​ട​മ​യ്ക്ക് അ​യ​ച്ചു​ന​ൽ​കി​യി​രു​ന്നു. അ​ദ്ദേ​ഹം പെ​ട്ടെ​ന്നു​ത​ന്നെ അ​ത് കാ​ഞ്ഞ​ങ്ങാ​ട്ടെ ഹോ​ട്ട​ൽ​മു​റി​യി​ൽ അ​ഭി​ഷേ​കി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന മാ​നേ​ജ​ർ​ക്ക് അ​യ​ച്ചു​ന​ൽ​കി​യെ​ങ്കി​ലും മാ​നേ​ജ​ർ അ​ഭി​ഷേ​കി​നെ വി​ളി​ക്കു​മ്പോ​ഴേ​ക്കും അ​പ​ക​ടം ന​ട​ന്നു​ക​ഴി​ഞ്ഞി​രു​ന്നു.

പോ​ലീ​സാ​ണ് മാ​നേ​ജ​രു​ടെ കോ​ൾ എ​ടു​ത്ത​ത്. ഇ​തോ​ടെ​യാ​ണ് മ​രി​ച്ച ആ​ളി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ഭി​ഷേ​കി​ന് എ​ന്തോ മാ​ന​സി​ക വി​ഷ​മ​മു​ള്ള​തു​പോ​ലെ തോ​ന്നി​യി​രു​ന്ന​താ​യി ഒ​പ്പ​മു​ള്ള​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment