യു​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച അ​ടു​ത്ത​ഘ​ട്ടം ജ​നീ​വ​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​സ്‌​ല​മാ​ബാ​ദി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ ധാ​ര​ണ​യാ​യി​ല്ലെ​ങ്കി​ലും യു​എ​സ്-​ഇ​റാ​ൻ അ​ടു​ത്ത ഘ​ട്ടം ച​ർ​ച്ച​ക​ൾ വ്യാ​ഴാ​ഴ്ച ജ​നീ​വ​യി​ൽ ന​ട​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി​യി​ൽ ജ​നീ​വ​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഇ​റാ​നു​നേ​രെ യു​എ​സ്-​ഇ​സ്രാ​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​തു മേ​ഖ​ല​യെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ടു. എ​ന്നാ​ൽ, പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ധാ​ന​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടി ഇ​രു​പ​ക്ഷ​വും വീ​ണ്ടും ച​ർ​ച്ച​യ്ക്കു ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

അ​തി​നി​ടെ, ഇ​റാ​ന്‍റെ തു​റ​മു​ഖ​ങ്ങ​ളി​ൽ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം ആ​ഗോ​ള വി​പ​ണി​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. ലോ​ക​ത്തെ പ്ര​ധാ​ന ഊ​ർ​ജ​ഗ​താ​ഗ​ത പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ച​താ​യി അ​ന്താ​രാ​ഷ്‌​ട്ര​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ, മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ‍​യി​രു​ന്ന ക​പ്പ​ലു​ക​ൾ പാ​തി​വ​ഴി​യി​ൽ​നി​ന്നു തി​രി​ച്ചി​ട്ടു. നി​ല​വി​ൽ ഹോ​ർ​മു​സ് മേ​ഖ​ല​യി​ൽ ക​പ്പ​ൽ ഗ​താ​ഗ​തം നി​ശ്ച​ല​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

ഇ​റാ​ൻ തു​റ​മു​ഖ​ങ്ങ​ൾ ഉ​പ​രോ​ധി​ക്കാ​ൻ അ​മേ​രി​ക്ക പ​ശ്ചി​മേ​ഷ്യ​യി​ൽ വ​ൻ സൈ​നി​ക സ​ന്നാ​ഹ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് ഏ​ബ്ര​ഹാം ലി​ങ്ക​ൺ ഉ​ൾ​പ്പെ​ടെ പ​തി​നാ​റ് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ മേ​ഖ​ല​യി​ലു​ണ്ട്. എ​ന്നാ​ൽ പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​നു​ള്ളി​ൽ നി​ല​വി​ൽ യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഇ​ല്ലെ​ന്നാ​ണു പ്ര​തി​രോ​ധ വ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന വി​വ​രം.

അ​തേ​സ​മ​യം, നി​യ​മ​വി​രു​ദ്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ മാ​ത്ര​മേ ച​ർ​ച്ച​ക​ൾ​ക്കു പ്ര​സ​ക്തി​യു​ള്ളൂ എ​ന്ന് ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ഫ​താ​ലി വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന​ത്തി​നു ത​യാ​റാ​ണെ​ങ്കി​ലും അ​മേ​രി​ക്ക ഉ​പ​രോ​ധ​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ങ്കി​ൽ എ​ല്ലാ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും നേ​രി​ടാ​ൻ ഇ​റാ​ൻ സ​ജ്ജ​മാ​ണെ​ന്നും ഫ​താ​ലി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment