പ്രണയം ഇപ്പോഴും ഉള്ളിലുണ്ട്. ഇപ്പോഴും പ്രണയാത്മകമായി ഇരിക്കുന്ന ആത്മാവും മനസുമാണ് തന്റേതെന്ന് സോനാ നായർ. ആക്ട് ചെയ്യുമ്പോൾ എന്ത് ഭംഗിയായാണ് പ്രണയം കണ്ണുകളിൽ കാണിക്കുന്നതെന്ന് ആളുകൾ തന്നോട് പറയാറുണ്ടെന്നും സോന പറഞ്ഞു. ഉള്ളിൽ പ്രണയമുള്ളത് കൊണ്ടാണത്. അതൊരു വ്യക്തിയോട് ആയിരിക്കണമെന്നില്ല. റീൽ ചെയ്യുമ്പോൾ ഒരു വ്യക്തിയോടുള്ള പ്രണയമല്ല ഞാൻ കാണിക്കുന്നത്.
എന്റെ പ്രണയ കാലത്ത് ഞാൻ പൊസസീവ് ആയിരുന്നു. ടോക്സിക്ക് അല്ലായിരുന്നു. ഒരു പൊസസീവ് നാച്വർ. എന്റെ പ്രണയാത്മാവ് വേറൊരാൾ കടമെടുക്കുന്നത് പറ്റില്ല. ഞാൻ ഒരു വ്യക്തിയെ പ്രണയിച്ചു. അദ്ദേഹത്തെ കല്യാണം കഴിച്ചു.
കല്യാണം കഴിഞ്ഞ ശേഷം സോ കോൾഡ് പ്രണയം ഉണ്ടാകുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പ്രണയത്തേക്കാളുപരി വളരെ ആത്മാർഥമായുള്ള കംപാനിയൻഷിപ്പാണ്. സ്നേഹവും ആത്മാർഥതയും. പ്രണയം ആദ്യഘട്ടത്തിൽ വന്ന് അതങ്ങു കഴിയും. ഒരാൾ ഇങ്ങനെയോ പ്രണയിക്കാവൂ എന്ന് പറയാനാകില്ല. അതൊരു ഫീലാണ്. പ്രണയത്തിൽ നിന്നു വളരെ വ്യത്യസ്തമാണ് ദാമ്പത്യബന്ധം എന്ന് സോന നായർ പറഞ്ഞു.
