പാ​ന്പി​ന്‍റെ ഒ​ളി​യി​ട​ങ്ങ​ൾ നീ​ക്ക​ണം: അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം

തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത ചൂ​ടു മൂ​ലം പു​റ​ത്തി​റ​ങ്ങു​ന്ന പാ​ന്പു​ക​ളും പാ​ന്പി​ൻ കു​ഞ്ഞു​ങ്ങ​ളും വീ​ടു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള മാ​ള​ങ്ങ​ൾ, വി​ള്ള​ലു​ക​ൾ, പൊ​ത്തു​ക​ൾ, കു​റ്റി​ക്കാ​ടു​ക​ൾ തു​ട​ങ്ങി​യ ഒ​ളി​യി​ട​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ത്ത​രം ഒ​ളി​യി​ട​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു വ​നം മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം.

അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ മൈ​താ​ന​ങ്ങ​ളി​ലും പ​റ​ന്പു​ക​ളി​ലും ക​ളി​ക്കു​ന്ന കു​ട്ടി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ക​ളി​യി​ട​ങ്ങ​ളി​ലെ കു​റ്റി​ക്കാ​ടു​ക​ൾ, ച​പ്പു​ച​വ​റു​ക​ൾ, പൊ​ത്തു​ക​ളും മാ​ള​ങ്ങ​ളും, വ​ലി​യ ക​ല്ലു​ക​ൾ തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്ക​ണം.

വ​ഴി​യോ​ര​ങ്ങ​ളി​ൽ കാ​ടു​വെ​ട്ടാ​നും ച​പ്പു​ച​വ​റു​ക​ൾ നീ​ക്കം ചെ​യ്യാ​നും ആ​ശു​പ​ത്രി​ക​ളി​ൽ ആ​ന്‍റി​വെ​നം ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​തി​നും ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ​ത​ല നി​യ​ന്ത്ര​ണ സ​മി​തി​ക​ൾ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, റ​വ​ന്യൂ, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം മു​ത​ലാ​യ വ​കു​പ്പു​ക​ളു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്.

ഇ​ര​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം പാ​ന്പു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ഴി​ക്കാ​ൻ എ​ത്തു​ന്ന എ​ലി, വ​ള​ർ​ത്തു പ​ക്ഷി​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചും ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. സ​ർ​പ്പ എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പാ​ന്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​കോ​പ​ന​ത്തി​നാ​യി വ​നം വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. പാ​ന്പു​ക​ടി​യേ​റ്റാ​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, ഒ​ഴി​വാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച പോ​സ്റ്റ​റു​ക​ൾ സ്കൂ​ളു​ക​ൾ, ഓ​ഫീ​സു​ക​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ

പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പാ​ന്പു​ക​ടി​യേ​റ്റാ​ൽ ഒ​ട്ടും അ​മാ​ന്തി​ക്കാ​തെ പാ​ന്പു​ക​ടി​യേ​റ്റ​യാ​ളെ ഏ​റ്റ​വും അ​ടു​ത്ത് ആ​ന്‍റി​വെ​നം ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണം. രോ​ഗി​യെ പ​രി​ഭ്രാ​ന്ത​രാ​ക്കാ​തെ സ​മാ​ധാ​ന​പ്പെ​ടു​ത്തി, ശാ​രീ​രി​കാ​യാ​സം ഉ​ണ്ടാ​ക്കാ​തെ എ​ത്ര​യും വേ​ഗം ആ​ന്‍റി​വെ​നം ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണം.

വേ​ന​ൽ​ക്കാ​ല​ത്ത് വീ​ടു​ക​ളി​ൽ തു​റ​ന്നി​ടു​ന്ന ജ​ന​ൽ​വാ​തി​ലു​ക​ളി​ലൂ​ടെ പു​റ​ത്തു നി​ന്നു പാ​ന്പു​ക​ൾ വീ​ടു​ക​ൾ​ക്ക് ഉ​ള്ളി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. ഇ​ത്ത​രം സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണം. വീ​ടി​നു​ള്ളി​ലേ​ക്ക് പാ​ന്പു​ക​ൾ എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള വി​ട​വു​ക​ൾ, പൈ​പ്പു​ക​ൾ, വ​ള്ളി​ച്ചെ​ടി​ക​ൾ, മ​ര​ച്ചി​ല്ല​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്യ​ണം.

Related posts

Leave a Comment