റം​ബു​ട്ടാ​നും ഡ്രാ​ഗ​ൺ ‍ഫ്രൂ​ട്ടും​വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ധി​യി​ല്‍; ഓ​രു​വെ​ള്ള ന​ഷ്ട​ത്തി​നും ആ​ശ്വാ​സം

കോ​​ട്ട​​യം: റം​​ബു​​ട്ടാ​​ന്‍ അ​​ട​​ക്കം ചെ​​റു​​ഫ​​ല വി​​ള​​ക​​ളും വി​​ള ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് പ​​ദ്ധ​​തി പ​​രി​​ധി​​യി​​ല്‍. അ​​ടു​​ത്തി​​ടെ​​ മ​​ധ്യ​​കേ​​ര​​ള​​ത്തി​​ന്‍റെ ഇ​​ട​​നാ​​ട​​ന്‍ മേ​​ഖ​​ല​​യി​​ല്‍ വ്യാ​​പ​​ക​​മാ​​യ പാ​​ഷ​​ന്‍ ഫ്രൂ​​ട്ട്, സ​​പ്പോ​​ട്ട, അ​​വ​​ക്കാ​​ഡോ, ഡ്രാ​​ഗ​​ന്‍ ഫ്രൂ​​ട്ട്, ലി​​ച്ചി, പേ​​ര എ​​ന്നി​​വ​​യും പ​​പ്പാ​​യ​​യും അ​​ട​​ക്കം ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് പ​​രി​​ധി​​യി​​ലാ​​ക്കി മാ​​ര്‍​ച്ച് 13നാ​​ണ് സ​​ര്‍​ക്കാ​​ര്‍ ഉ​​ത്ത​​ര​​വാ​​യ​​ത്. നി​​ല​​വി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട വി​​ള​​ക​​ളു​​ടെ ആ​​നു​​കൂ​​ല്യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളി​​ല്‍ ഭേ​​ദ​​ഗ​​തി​​ക​​ളും അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

നെ​​ല്ലി​​ന് 50 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​മു​​ണ്ടാ​​കു​​ന്ന നാ​​ശം പൂ​​ര്‍​ണ​ന​​ഷ്ട​​മാ​​യി ക​​ണ​​ക്കാ​​ക്കി നി​​ല​​വി​​ല്‍ ആ​​നു​​കൂ​​ല്യം ന​​ല്‍​കു​​ന്നു​​ണ്ട്. ഉ​​പ്പു​​വെ​​ള്ളം ക​​യ​​റി​​യു​​ണ്ടാ​​കു​​ന്ന നാ​​ശ​​ന​​ഷ്ട​​ത്തി​​നും ഇ​​തേ മാ​​ന​​ദ​​ണ്ഡ​പ്ര​​കാ​​രം തു​​ക അ​​നു​​വ​​ദി​​ക്കും. ആ​​ന്തൂ​​റി​​യം, മു​​ല്ല, ഓ​​ര്‍​ക്കി​​ഡ് കൃ​​ഷി​​ക​​ള്‍​ക്കും തേ​​നീ​​ച്ച​കൃ​​ഷി​​ക്കും ഇ​​നി ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് സം​​ര​​ക്ഷ​​ണം ല​​ഭി​​ക്കും. ഒ​​രു കൂ​​ടി​​ന് 750 രൂ​​പ നി​​ര​​ക്കി​​ലാ​​വും തേ​​നീ​​ച്ച കൃ​​ഷി​​യു​​ടെ ന​​ഷ്ട​​പ​​രി​​ഹാ​​രം. കീ​​ട​​രോ​​ഗ​​ബാ​​ധ മൂ​​ല​​മു​​ണ്ടാ​​കു​​ന്ന പൂ​​ര്‍​ണ​നാ​​ശ​​ത്തി​​ന് മാ​​വി​​ന് 1,000 രൂ​​പ വീ​​തം ന​​ല്‍​കും. അ​​ഞ്ചു മ​​ര​​ങ്ങ​​ള്‍ ഉ​​ണ്ടെ​​ങ്കി​​ലാ​​ണ് മാ​​വ് ഇ​​ന്‍​ഷ്വ​​ര്‍ ചെ​​യ്യാ​​ന്‍ ക​​ഴി​​യു​​ക. മ​​ര​​മൊ​​ന്നി​​ന് വ​​ര്‍​ഷം 10 രൂ​​പ​​യാ​​ണു പ്രീ​​മി​​യം.

റം​​ബു​​ട്ടാ​​ന്‍ അ​​ട​​ക്കം ചെ​​റു​ഫ​​ല വി​​ള​​ക​​ള്‍ കു​​റ​​ഞ്ഞ​​ത് 10 എ​​ണ്ണ​​മു​​ണ്ടെ​​ങ്കി​​ല്‍ ഇ​​ന്‍​ഷ്വ​​ര്‍ ചെ​​യ്യാം. കാ​​യ്ഫ​​ല​​മു​​ള്ള മ​​ര​​ത്തി​​ന് 500 രൂ​​പ വീ​​ത​​മാ​​ണു ന​​ഷ്ട​​പ​​രി​​ഹാ​​രം. പ​​പ്പാ​​യ മരമൊന്നിന് 300 രൂ​​പ വീ​​തം അ​​നു​​വ​​ദി​​ക്കും. ഇ​​ന്‍​ഷ്വ​​ര്‍ ചെ​​യ്യാ​​ന്‍ 10 മ​​ര​​മെ​​ങ്കി​​ലും വേ​​ണം. കി​​ഴ​​ങ്ങ് വി​​ള​​ക​​ളി​​ല്‍ ചേ​​ന, മ​​ധു​​ര​​ക്കി​​ഴ​​ങ്ങ് എ​​ന്നി​​വ​​യ് ക്കൊ​​പ്പം ചേ​​മ്പ്, കാ​​ച്ചി​​ല്‍, കൂ​​ര്‍​ക്ക എ​​ന്നി​​വ​​യും ഉ​​ള്‍​പ്പെ​​ടു​​ത്തി.

ചേ​​മ്പി​​നും കാ​​ച്ചി​​ലി​​നും ഹെ​​ക്ട​​റി​​ന് 35,000 രൂ​​പ വീ​​ത​​വും കൂ​​ര്‍​ക്ക ഹെ​​ക്ട​​റി​​ന് 15,000 രൂ​​പ​​യു​​മാ​​ണു ന​​ഷ്ട​​പ​​രി​​ഹാ​​രം. അ​​തി​​സാ​​ന്ദ്ര​​താ രീ​​തി​​യി​​ല്‍ കൃ​​ഷി ചെ​​യ്യു​​ന്ന വാ​​ഴ ഇ​​ന​​ങ്ങ​​ള്‍​ക്കും ഇ​​നി ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് സം​​ര​​ക്ഷ​​ണം ല​​ഭി​​ക്കും. 2ഃ3 മീ​​റ്റ​​ര്‍ അ​​ക​​ല​​ത്തി​​ല്‍ ഒ​​രു കു​​ഴി​​യി​​ല്‍ ര​​ണ്ടു വീ​​തം 3,332 വാ​​ഴ അ​​ല്ലെ​​ങ്കി​​ല്‍ ഇ​​ട​​യ​​ക​​ലം കു​​റ​​ച്ച് ഹെ​​ക്ട​​റി​​ല്‍ 3,265 വാ​​ഴ എ​​ന്ന രീ​​തി​​യി​​ലാ​​ണ് അ​​തി​സാ​​ന്ദ്ര​​ത കൃ​​ഷി. നേ​​ന്ത്ര​​ന്‍, ക​​പ്പ വാ​​ഴ​​ക​​ള്‍​ക്ക് കു​​ല​​ച്ച​​തി​​ന് 300 രൂ​​പ​​യും കു​​ല​​യ്ക്കാ​​ത്ത​​തി​​ന് 150 രൂ​​പ​​യും ല​​ഭി​​ക്കും.

ഞാ​​ലി​​പ്പൂ​​വ​​ന് കു​​ല​​ച്ച​​തി​​ന് 200 രൂ​​പ​​യും കു​​ല​​യ്ക്കാ​​ത്ത​​തി​​ന് 100 രൂ​​പ​​യു​​മാ​​ണ് ആ​​നു​​കൂ​​ല്യം. കൃ​​ഷിമ​​ന്ത്രി​​ക്ക് നേ​​രി​​ട്ടും സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തി​​ങ്ക​​ല്‍ എം​​എ​​ല്‍​എ മു​​ഖേ​​ന​​യും ന​​ല്‍​കി​​യ നി​​വേ​​ദ​​ന​​ങ്ങ​​ളും കൃ​​ഷിവ​​കു​​പ്പി​​ല്‍ ന​​ട​​ത്തി​​യ ന​​ിര​​ന്ത​​ര ഇ​​ട​​പെ​​ട​​ലു​​ക​​ളു​​മാ​​ണ് റം​​ബു​​ട്ടാ​​ന്‍ അ​​ട​​ക്കം പു​​തി​​യ ഇ​​ന​​ങ്ങ​​ള്‍ വി​​ള ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്താ​​ന്‍ കാ​​ര​​ണ​​മാ​​യ​​തെ​​ന്നും ക​​ര്‍​ഷ​​ക​​ര്‍​ക്ക് വ​​ലി​​യ ആ​​ശ്വ​​സ​​ക​​ര​​മാ​​യ തീ​​രു​​മാ​​ന​​മാ​​ണി​​തെ​​ന്നും ക​​ര്‍​ഷ​​ക​വേ​​ദി സെ​​ക്ര​​ട്ട​​റി ടോ​​മി​​ച്ച​​ന്‍ സ്‌​​ക​​റി​​യ ഐ​​ക്ക​​ര പ​​റ​​ഞ്ഞു.

Related posts

Leave a Comment