വാട് ജുംക ‍? ഡൽഹിയിൽ നിന്നുള്ള ജുംക എങ്ങനെ മെലോണിയുടെ കൈകളിൽ എത്തി ? ആരാകും അത് സമ്മാനിച്ചതെന്ന് ചോദ്യങ്ങൾ !

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി ജോ​ർ​ജി​യ മെ​ലോ​ണി​യ​യു​ടെ കാ​തു​ക​ളി​ലെ ജും​ക. മെ​ലോ​ണി​യു​ടെ സെ​ൽ​ഫി​യി​ലെ ജും​ക ന​ല്ല ഭം​ഗി​യെ​ന്നും ആ​രാ​ധ​ക​ർ കു​റി​ച്ചു. ജും​ക ധ​രി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ണു​ന്ന​യാ​ളു​ടെ നോ​ട്ടം പോ​കു​ന്ന​ത് മെ​ലോ​ണി​യു​ടെ കാ​തു​ക​ളി​ലേ​ക്കാ​ണ്. വെ​സ്റ്റേ​ൺ ഡ്ര​സി​നൊ​പ്പം ചേ​ർ​ച്ച തോ​ന്നാ​ത്ത ത​ര​ത്തി​ൽ ഒ​രു ഫ്യൂ​ഷ​ൻ പോ​ലെ ന​മ്മു​ടെ ഇ​ന്ത്യ​ൻ ജും​ക. മെ​ലോ​ണി​യു​ടെ കാ​തു​ക​ളി​ലെ ആ ​ജും​ക​ക​ളി​ൽ നി​ന്ന് ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം ക​ണ്ണെ​ടു​ക്കാ​തി​രു​ന്ന​പ്പോ​ൾ ചി​ത്രം വൈ​റ​ലാ​യി. പി​ന്നെ ക​മ​ന്‍റു​ക​ളാ​യി മീ​മു​ക​ളാ​യി.

ഇ​റ്റ​ലി​യു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മെ​ന്ന് പ​റ​ഞ്ഞു​ള്ള മെ​ലോ​ണി​യു​ടെ ഗൗ​ര​വ​മു​ള്ള പോ​സ്റ്റി​ന്‍റെ ഉ​ള്ള​ട​ക്കം ച​ർ​ച്ച​യാ​യി​ല്ലെ​ന്ന​താ​ണ് അ​തി​ലേ​റെ കൗ​തു​കം. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ജും​ക​ക​ൾ?’ എ​ന്നാ​യി​രു​ന്നു ഒ​രു ക​മ​ന്‍റി​ലെ ചോ​ദ്യം. ജും​ക ഇ​ഷ്ട​പ്പെ​ട്ടെ​ന്ന് മ​റ്റൊ​രാ​ൾ. ആ ​ക​മ്മ​ലു​ക​ൾ മ​നോ​ഹ​ര​മാ​ണെ​ന്ന് വേ​റൊ​രു ക​മ​ന്‍റ്. പോ​സ്റ്റി​നെ സ​ജീ​വ​മാ​ക്കി​യ​ത് ജും​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ​ന്‍റു​ക​ളാ​ണ്.

മേ​ൽ​പ്പ​റ​ഞ്ഞ അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കൊ​ക്കെ അ​പ്പു​റം മെ​ലോ​ണി​ക്ക് ഈ ​ജും​ക ആ​ര് സ​മ്മാ​നി​ച്ച​തെ​ന്ന ച​ർ​ച്ച​യും ഒ​രു വ​ഴി​ക്ക് ന​ട​ക്കു​ന്നു​ണ്ട്. മെ​ലോ​ണി സ്വ​ന്ത​മാ​യി വാ​ങ്ങി​യ​താ​ണോ ആ​രെ​ങ്കി​ലും കൊ​ടു​ത്ത​താ​ണോ ആ​ണെ​ങ്കി​ല​താ​രാ​കും എ​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളും ച​ർ​ച്ച​ക​ൾ​ക്കു​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment