യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ; ലോ​റി ഡ്രൈ​വ​ര്‍​ക്ക് ര​ണ്ടു​വ​ർ​ഷം ത​ട​വും പി​ഴ​യും

കൊ​ച്ചി: യാ​ത്ര​ക്കാ​രി​ക്കു​നേ​രേ അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ള്‍ കാ​ട്ടി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച കു​റ്റ​ത്തി​ന് ലോ​റി ഡ്രൈ​വ​ർ​ക്ക് ര​ണ്ടു വ​ര്‍​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ക​ന്യാ​കു​മാ​രി വി​ള​യം​കോ​ട് വാ​രി​യം​വി​ള വീ​ട്ടി​ല്‍ ജി. ​പ്രി​ന്‍​സി​നെ​യാ​ണു എ​റ​ണാ​കു​ളം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2020 സെ​പ്റ്റം​ബ​ര്‍ 17ന് ​രാ​വി​ലെ പൈ​പ്പ്‌​ലൈ​ന്‍ സി​ഗ്‌​ന​ലി​ല്‍ വ​ച്ചാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ​രാ​തി​ക്കാ​രി യാ​ത്ര ചെ​യ്തി​രു​ന്ന ബ​സി​ന്‍റെ ദി​ശ​യി​ല്‍ വ​ല​തു​വ​ശ​ത്ത് നി​ര്‍​ത്തി​യ ലോ​റി​യു​ടെ ഡ്രൈ​വ​ര്‍ അ​ശ്ലീ​ല ചേ​ഷ്‌​ട​ക​ള്‍ കാ​ട്ടി​യ​തി​നു​പു​റ​മെ ബ​സി​ല്‍​നി​ന്നി​റ​ങ്ങി ഓ​ഫീ​സി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്ന പ​രാ​തി​ക്കാ​രി​യെ ലോ​റി​യി​ല്‍ പി​ന്തു​ട​ര്‍​ന്നും ശ​ല്യം ചെ​യ്തെ​ന്നാ​ണു പ​രാ​തി.

ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് അ​ല​ന്‍ ഇ. ​ബൈ​ജു​വി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​ശ്ലീ​ല വാ​ക്കു​ക​ള്‍ കൊ​ണ്ടോ അം​ഗ​വി​ക്ഷേ​പ​ങ്ങ​ള്‍ കൊ​ണ്ടോ സ്ത്രീ​ത്വം അ​പ​മാ​നി​ക്ക​ല്‍, പൊ​തു​സ്ഥ​ല​ത്ത് ലൈം​ഗി​ക ചേ​ഷ്‌​ട കാ​ട്ട​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍​ക്കു​ള്ള ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും കേ​ര​ള പോ​ലീ​സ് ആ​ക്ടി​ലെ​യും വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണു ശി​ക്ഷ. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സാ​ണ് പ്ര​ഥ​മ​വി​വ​ര റി​പ്പോ​ര്‍​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Related posts

Leave a Comment