നെയ്യിൽ തെന്നിയത് 2.27 കോടി… ശ​ബ​രി​മ​ല നെ​യ് ക്ര​മ​ക്കേ​ട്:​ ഹൈ​ക്കോ​ട​തി​യെ അ​ന്വേ​ഷ​ണ​പു​രോ​ഗ​തി അ​റി​യി​ക്കും

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ മി​ല്‍​മ ക​രാ​റി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. എ​സ്‌​ഐ​ടി ത​ല​വ​ന്‍ എ​സ്പി എം.​ജെ. സോ​ജ​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​യി അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കും.മി​ല്‍​മ​യി​ല്‍ നി​ന്ന് നെ​യ് വാ​ങ്ങി​യ​തി​ലൂ​ടെ ദേ​വ​സ്വം ബോ​ര്‍​ഡി​ന് 2.27 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ​ന്നി​ധാ​ന​ത്ത് നെ​യ് ല​ഭ്യ​മാ​യ​പ്പോ​ള്‍ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത് സം​ബ​ന്ധി​ച്ച് രേ​ഖ​ക​ളി​ല്‍ നി​ന്നു വ്യ​ക്ത​മാ​കു​ന്നി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ് ഓ​ഫി​സ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

മി​ല്‍​മ​യ്ക്ക് ക​രാ​ര്‍ ല​ഭി​ക്കു​ന്ന​തി​ന് മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ഴി​വി​ട്ട ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള സ്ഥാ​പ​നം ഒ​രു ലി​റ്റ​ര്‍ നെ​യ്യി​ന് 369 രൂ​പ കോ​ട്ട് ചെ​യ്ത​പ്പോ​ള്‍ മി​ല്‍​മ​യി​ല്‍ നി​ന്നും വാ​ങ്ങു​ന്ന​തി​ന് ലി​റ്റ​റി​ന് 510 രൂ​പ​യാ​ണ് ചെ​ല​വാ​ക്കി​യ​ത്.

ഇ​ത്ത​ര​ത്തി​ല്‍ 1.65 ല​ക്ഷം ലി​റ്റ​ര്‍ നെ​യ് മി​ല്‍​മ​യി​ല്‍ നി​ന്നും വാ​ങ്ങി​യ​തി​ലൂ​ടെ ബോ​ര്‍​ഡി​ന് 2.27 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​യി​രു​ന്നു ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. നെ​യ് പൂ​ര്‍​ണ​മാ​യും ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​ച്ചോ എ​ന്ന​തി​നെ സം​ബ​ന്ധി​ച്ചും സം​ശ​യ​മു​ണ്ട്.

പു​നെ​യി​ലെ ഡ​യ​റി​യി​ല്‍ നി​ന്ന് മി​ല്‍​മ നെ​യ് വാ​ങ്ങി​യ​തി​നെ കു​റി​ച്ചും വി​ജി​ല​ന്‍​സ് ഓ​ഫി​സ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ വി​ജി​ല​ന്‍​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​ന്ന് അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കാ​നും ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നു​മാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

Related posts

Leave a Comment