പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ കേസെടുത്തു.
പതിവായി ശബരിമലയില്‍ നിന്നുള്ള വിഡിയോകള്‍ എടുക്കുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുന്ന വ്ളോഗര്‍ക്കെതിരെയാണ് കേസെടുത്തത്. പമ്പ പോലീസാണ് കേസെടുത്തത്. പിന്നാലെ വിഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു.
ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്പെഷല്‍ കമ്മീഷ്ണര്‍ ആര്. ജയകൃഷ്ണന് പമ്പ പോലീസിനോടും വനം വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയിരുന്നു. പിന്നാലെയാണ് പമ്പ പോലീസ് കേസെടുക്കുന്നത്.
നട അടച്ചതിന് ശേഷം ശബരിമലക്കാഴ്ച എന്ന പേരിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. 10 മിനുറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു വീഡിയോ. കഴിഞ്ഞ മാസം 24-ാം തീയതിയായിരുന്നു വീഡിയോ അപ്ലോഡ് ചെയ്തത്.
