ന​ട അ​ട​ച്ച സ​മ​യ​ത്തെ ശ​ബ​രി​മ​ല​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി; വ്‌​ളോ​ഗ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ന​ട അ​ട​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്തെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് പോ​സ്റ്റ് ചെ​യ്ത​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.

പ​തി​വാ​യി ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു​ള്ള വി​ഡി​യോ​ക​ള്‍ എ​ടു​ക്കു​ക​യും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യു​ന്ന വ്‌​ളോ​ഗ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പ​മ്പ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പി​ന്നാ​ലെ വി​ഡി​യോ യൂ​ട്യൂ​ബി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തു.

ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ്ണ​ര്‍ ആ​ര്‍. ജ​യ​കൃ​ഷ്ണ​ന്‍ പ​മ്പ പോ​ലീ​സി​നോ​ടും വ​നം വ​കു​പ്പി​നോ​ടും റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പ​മ്പ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്.

ന​ട അ​ട​ച്ച​തി​ന് ശേ​ഷം ശ​ബ​രി​മ​ല​ക്കാ​ഴ്ച എ​ന്ന പേ​രി​ലാ​യി​രു​ന്നു വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. 10 മി​നു​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള​താ​യി​രു​ന്നു വീ​ഡി​യോ. ക​ഴി​ഞ്ഞ മാ​സം 24-ാം തീ​യ​തി​യാ​യി​രു​ന്നു വീ​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്ത​ത്.

Related posts

Leave a Comment