അ​ങ്കം അ​ട്ട​ഹാ​സം എട്ടിന് പ്രദർശനത്തിന്

​മാ​ധ​വ് സു​രേ​ഷ്, ഷൈ​ൻ ടോം ​ചാ​ക്കോ, സൈ​ജു കു​റു​പ്പ് എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ഗ്യാം​ഗ്സ്റ്റ​ർ ആക്‌ഷ​ൻ ത്രി​ല്ല​ർ “അ​ങ്കം അ​ട്ട​ഹാ​സം’ പ്ര​ദ​ർ​ശ​ന​ത്തി​ന്. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം എട്ടിനാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

ത​ല​സ്ഥാ​ന​ത്തെ ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ ചോ​ര തെ​റി​ക്കു​ന്ന കു​ടി​പ്പ​ക​യു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഹൈ​ലൈ​റ്റ്, കി​ടി​ലം കൊ​ള്ളി​ക്കു​ന്ന ആക്‌ഷൻ രം​ഗ​ങ്ങ​ളാ​ണ്. ഫി​നി​ക്സ് പ്ര​ഭു, അ​ഷ്‌​റ​ഫ് ഗു​രു​ക്ക​ൾ, റോ​ബി​ൻ ടോം, ​അ​നി​ൽ ബ്ലെ​യി​സ് എ​ന്നി​വ​രാ​ണ് ആ​ക്‌ഷ​ൻ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മാ​ധ​വ് സു​രേ​ഷ്, ഷൈ​ൻ ടോം ​ചാ​ക്കോ, സൈ​ജു കു​റു​പ്പ് എ​ന്നി​വ​ർ​ക്കു പു​റ​മെ മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, ന​ന്ദു, അ​ല​ൻ​സി​യ​ർ, എം.​എ. നി​ഷാ​ദ്, അ​ന്നാ ​രാ​ജ​ൻ, അം​ബി​ക (പു​തു​മു​ഖ നാ​യി​ക), സി​ബി തോ​മ​സ്, സ്മി​നു സി​ജോ, കി​ച്ചു (യു​എ​സ്എ), കു​ട്ടി അ​ഖി​ൽ, അ​മി​ത്ത്, ദീ​പ​ക് ശി​വ​രാ​ജ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

സം​വി​ധാ​നം-സു​ജി​ത്ത് എ​സ്. നാ​യ​ർ, ബാ​ന​ർ-ട്രി​യാ​നി പ്രൊ​ഡ​ക്‌ഷ​ൻ​സ്, നി​ർ​മാ​ണം-അ​നി​ൽ​കു​മാ​ർ ജി, ​സാ​മു​വ​ൽ മ​ത്താ​യി യു​എ​സ്എ, ഛായാ​ഗ്ര​ഹ​ണം-ശി​വ​ൻ എ​സ്. സം​ഗീ​ത്, ര​ച​ന-സു​ജി​ത്ത് എ​സ്. നാ​യ​ർ, അ​നി​ൽ​കു​മാ​ർ ജി., ​എ​ഡി​റ്റിം​ഗ്-പ്ര​ദീ​പ് ശ​ങ്ക​ർ, പ്രൊ​ഡ​ക്‌ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഹ​രി​വെ​ഞ്ഞാ​റ​മൂ​ട്, ആക്‌ഷ​ൻ​സ്-ഫി​നി​ക്സ് പ്ര​ഭു, അ​ഷ്‌​റ​ഫ് ഗു​രു​ക്ക​ൾ, റോ​ബി​ൻ ടോം, ​അ​നി​ൽ ബ്ലെ​യി​സ്, ഗാ​ന​ര​ച​ന-ദീ​പ​ക് ന​ന്നാ​ട്ടു​കാ​വ്, ഡ​സ്റ്റ​ൻ അ​ൽ​ഫോ​ൺ​സ്, സം​ഗീ​തം-ശ്രീ​കു​മാ​ർ വാ​സു​ദേ​വ്, അ​ഡ്വ. ഗാ​യ​ത്രി നാ​യ​ർ, ആ​ലാ​പ​നം- വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ഇ​ന്ദ്ര​വ​തി ചൗ​ഹാ​ൻ (പു​ഷ്പാ ഫെ​യിം), ക​ല-അ​ജി​ത്ത് കൃ​ഷ്‌​ണ, ച​മ​യം- സൈ​ജു നേ​മം, കോ​സ്റ്റ്യൂം- റാ​ണ പ്ര​താ​പ്, ബി​ജി​എം- ആന്‍റ​ണി ഫ്രാ​ൻ​സി​സ്, ഓ​ഡി​യോ​ഗ്രാ​ഫി- ബി​നോ​യ് ബെ​ന്നി, ഡി​സ്ട്രി​ബ്യൂ​ഷ​ൻ പാ​ർ​ട്ട്ണ​ർ- ഡ്രീം ​ബി​ഗ് ഫി​ലിം​സ്, ഡി​സൈ​ൻ​സ്- ആ​ന്‍റണി സ്‌​റ്റീ​ഫ​ൻ, സ്‌​റ്റി​ൽ​സ്-ജി​ഷ്‌​ണു സ​ന്തോ​ഷ്, പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment