‘മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം മാ​ത്ര​മാ​യി​രി​ക്കി​ല്ല ജ​ന​വി​കാ​ര​വും പ​രി​ഗ​ണി​ക്കും: മ​ത്സ​രി​ക്കാ​ത്ത ഒ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യാ​ലു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ റി​സ്ക്കും ക​ണ​ക്കി​ലെ​ടു​ക്കും’; കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം മാ​ത്ര​മാ​യി​രി​ക്കി​ല്ല പ്ര​ധാ​ന​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. എ​ണ്ണം മാ​ത്ര​മെ​ങ്കി​ൽ എ​ന്നേ പ്ര​ഖ്യാ​പി​ക്കാ​മാ​യി​രു​ന്നു. ജ​ന​വി​കാ​ര​വും ഘ​ട​ക ക​ക്ഷി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള​ട​ക്കം ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

മ​ത്സ​രി​ക്കാ​ത്ത ഒ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യാ​ലു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൻ്റെ റി​സ്ക്ക് അ​ട​ക്കം എ​ഐ​സി​സി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും തീ​രു​മാ​ന​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ജ​ന​വി​കാ​ര​വും ഘ​ട​ക ക​ക്ഷി​ക​ളു​ടെ നി​ല​പാ​ടും പ്ര​ധാ​ന​മാ​ണ്.

കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യെ അ​ല്ല തീ​രു​മാ​നി​ക്കു​ന്ന​ത്, യു​ഡി​എ​ഫ് മു​ഖ്യ​മ​ന്ത്രി​യെ ആ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​രെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് വി​ളി​ച്ച വി​ശാ​ല യോ​ഗം ഇ​ന്ന് ചേ​രും.

മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​മാ​യും, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യും ഇ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് നേ​തൃ​ത്വം ച​ര്‍​ച്ച ന​ട​ത്തും. നി​ല​വി​ലെ ച​ര്‍​ച്ച​യി​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ലി​ന് ത​ന്നെ​യാ​ണ് മു​ന്‍​തൂ​ക്കം. ഘ​ട​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ട് കൂ​ടി അ​റി​ഞ്ഞ ശേ​ഷം അ​ന്തി​മ പ്ര​ഖ്യാ​പ​നം വ​രും.

Related posts

Leave a Comment