മഴ വരുന്നു; ക​ന്നു​കാ​ലി​ക​ള്‍​ക്കും മു​ന്‍​ക​രു​ത​ലു​ക​ള്‍ ആ​വ​ശ്യ​മാ​ണ്


കോ​​ട്ട​​യം: ക​​ന്നു​​കാ​​ലി​​ക​​ള്‍​ക്കും വ​​ര്‍​ഷ​​കാ​​ല​​ത്ത് മു​​ന്‍​ക​​രു​​ത​​ലു​​ക​​ള്‍ ആ​​വ​​ശ്യ​​മാ​​ണ്. വ​​ള​​ര്‍​ത്തുമൃ​​ഗ​​ങ്ങ​​ളെ പ​​രി​​ച​​രി​​ച്ചെ​​ങ്കി​​ല്‍ മാ​​ത്ര​​മേ മ​​ഴ​​ക്കാ​​ല​​പൂ​​ര്‍​വ രോ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു നി​​യ​​ന്ത്രി​​ക്കാ​​ന്‍ സാ​​ധി​​ക്കൂ. ഇ​​തി​​നാ​​യി മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് ന​​ല്കു​​ന്ന നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍

തൊ​​ഴു​​ത്ത് റി​​പ്പ​​യ​​റിം​​ഗ്, തൊ​​ഴു​​ത്തി​​ലെ ലീ​​ക്കേ​​ജ്, ചു​​മ​​രി​​ലെ​​യും ത​​റ​​യി​​ലെ​​യും വി​​ള്ള​​ലു​​ക​​ള്‍ എ​​ന്നി​​വ പൂ​​ര്‍​ണ​​മാ​​യും അ​​ട​​ച്ചു വൃ​​ത്തി​​യാ​​ക്ക​​ണം.

വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കാ​​ത്ത രീ​​തി​​യി​​ല്‍ ത​​റ​​നി​​ര​​പ്പ് ശ​​രി​​യാ​​ക്ക​​ണം

ശു​​ദ്ധ​​മാ​​യ വെ​​ള്ളം ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. കു​​ടി​​വെ​​ള്ള​​ത്തി​​നു​​ള്ള തൊ​​ട്ടി വൃ​​ത്തി​​യാ​​യി സൂ​​ക്ഷി​​ക്ക​​ണം

കാ​​ലി​​ത്തീ​​റ്റ ന​​ന​​യാ​​തെ വ​​യ്ക്കു​​ന്ന​​തി​​നു​​ള്ള സം​​വി​​ധാ​​നം ഏ​​ര്‍​പ്പെ​​ടു​​ത്ത​​ണം

വെ​​ള്ളം നി​​റ​​യ്ക്കു​​ന്ന ടാ​​ങ്ക്, തൊ​​ട്ടി, എ​​ന്നി​​വ എ​​ല്ലാ ആ​​ഴ്ച​​യി​​ലും ക​​ഴു​​കി പൂ​​പ്പ​​ല്‍ ഇ​​ല്ലെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം.

കൃ​​ത്യ​​മാ​​യി വി​​ര​​മ​​രു​​ന്ന് വാ​​ക്‌​​സി​​നേ​​ഷ​​ന്‍ എ​​ന്നി​​വ ന​​ല്‍​കി​​യി​​ട്ടു​​ണ്ടോ എ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം.

ക​ന്നു​കാ​ലി കി​​ട​​ക്കു​​ന്ന സ്ഥ​​ലം ന​​ന​​വി​​ല്ലാ​​ത്ത രീ​​തി​​യി​​ല്‍ വ​​ര​​ണ്ട ത​​റ വ​​രു​​ന്ന രീ​​തി​​യി​​ല്‍ ക്ര​​മീ​​ക​​രി​​ക്ക​​ണം.


തൊ​​ഴു​​ത്തി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന വെ​​ള്ളം പ​​ല രോ​​ഗ​​ങ്ങ​​ള്‍​ക്കും കാ​​ര​​ണ​​മാ​​കു​​ന്ന​​തി​​നാ​​ല്‍ വെ​​ള്ളം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നി​​ല്ലെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം ഡ്രെ​​യി​​നേ​​ജ് സം​​വി​​ധാ​​നം കു​​റ്റ​​മ​​റ്റ രീ​​തി​​യി​​ലാ​​ക്ക​​ണം.


ഈ​​ച്ച, കൊ​​തു​​ക് എ​​ന്നി​​വ​​യു​​ടെ സാ​​ന്നി​​ധ്യം മ​​ഴ​​ക്കാ​​ല​​ത്ത് വ​​ര്‍​ധി​​ക്കു​​ന്ന​​തി​​നാ​​ല്‍ ഇ​​വ ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നു തൊ​​ഴു​​ത്തും പ​​രി​​സ​​ര​​വും വൃ​​ത്തി​​യാ​​യി സൂ​​ക്ഷി​​ക്ക​​ണം.

തൊ​​ഴു​​ത്തി​​ലെ ഇ​​ല​​ക്‌​ട്രി​ക് വ​​യ​​റി​​ംഗുക​​ള്‍ സു​​ര​​ക്ഷി​​ത​​മാ​​ണോ എ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം.

മേ​​ല്‍​ക്കൂ​​ര​​യോ​​ട് ചേ​​ര്‍​ന്നു നി​​ല്‍​ക്കു​​ന്ന അ​​പ​​ക​​ട​​ക​​ര​​മാ​​യ വ​​ലി​​യ മ​​ര​​ങ്ങ​​ള്‍ മ​​ഴ​​ക്കാ​​ല​​ത്തി​​നു മു​​മ്പ് ത​​ന്നെ മു​​റി​​ച്ചു മാ​​റ്റ​​ണം.

ഇ​​ടി​​യും മി​​ന്ന​​ലും ഉ​​ള്ള​​പ്പോ​​ള്‍ മൃ​​ഗ​​ങ്ങ​​ളെ മേ​​യാ​​ന്‍ വി​​ട​​രു​​ത്.

Related posts

Leave a Comment