പാ​ച​ക​വാ​ത​ക ക്ഷാ​മ​വും വി​ല​വ​ര്‍​ധ​ന​യും; ഹോ​ട്ട​ലു​ക​ള്‍ മെ​നു വെ​ട്ടി​ക്കു​റ​ച്ചു,ഭ​ക്ഷ​ണ​ത്തി​ന് വി​ല തോ​ന്നും​പ​ടി; ചാ​യ​കു​ടി കു​റ​ച്ചു സാ​ധാ​ര​ണ​ക്കാ​ർ

കോ​​ട്ട​​യം: പാ​​ച​​ക​​വാ​​ത​​ക ക്ഷാ​​മ​​വും വി​​ല​​വ​​ര്‍​ധ​​ന​​യും. ചി​ല ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ വി​​ല തോ​​ന്നും​​പ​​ടി. ചെ​​റു​​കി​​ട ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ ചാ​​യ​​യ്ക്കും ഭ​​ക്ഷ​​ണ​​ത്തി​​നും മൂ​​ന്നും നാ​​ലും രൂ​​പ​​യാ​​ണു വ​​ര്‍​ധി​​പ്പി​​ച്ച​​തെ​​ങ്കി​​ല്‍ വ​​ലി​​യ ഹോ​​ട്ട​​ലു​​ക​​ള്‍ 30 രൂ​​പ​​യോ​​ള​​മാ​​ണു വ​​ര്‍​ധി​​പ്പി​​ച്ച​​ത്. ഒ​​ട്ടു​​മി​​ക്ക ഹോ​​ട്ട​​ലു​​ക​​ളി​​ലും വി​​ല​​വി​​വ​​ര​​പ്പ​​ട്ടി​​ക പ്ര​​ദ​​ര്‍​ശി​​പ്പി​​ക്കാ​​തെ​​യാ​​ണു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്.

വി​​ല വ​​ര്‍​ധി​​പ്പി​​ച്ച​​തി​​നൊ​​പ്പം പ​​ല​​ഹോ​​ട്ട​​ലു​​ക​​ളി​​ലും ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ മെ​​നു​​വും വെ​​ട്ടി​​ക്കു​റ​​ച്ചു. ലൈ​​വാ​​യി ല​​ഭി​​ക്കു​​ന്ന ഭ​​ക്ഷ​​ണ​സാ​​ധ​​ന​​ങ്ങ​​ള്‍ മി​​ക്ക ഹോ​​ട്ട​​ലു​​ക​​ളും ഒ​​ഴി​​വാ​​ക്കി. ലൈ​​വ് ദോ​​ശ, പൊ​​റോ​​ട്ട, ച​​പ്പാ​​ത്തി എ​​ന്നി​​വ ചി​​ല ഹോ​​ട്ട​​ലു​​ക​​ള്‍ ഒ​​ഴി​​വാ​​ക്കി​​യ​​പ്പോ​​ള്‍ ചി​​ല ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ ഊ​​ണാ​​ണ് ഒ​​ഴി​​വാ​​ക്കി​​യ​​ത്. സാ​​ധാ​​ര​​ണ​​ക്കാ​​ര്‍ കൂ​​ടു​​ത​​ലാ​​യി ആ​​ശ്ര​​യി​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ കോ​​ഫി ഹൗ​​സി​​ല്‍ ഉ​​ച്ച​​യൂ​​ണ് പൂ​​ര്‍​ണ​​മാ​​യും നി​​ര്‍​ത്ത​​ലാ​​ക്കി. കൂ​​ടു​​ത​​ല്‍ ആ​​വ​​ശ്യ​​ക്കാ​​ര്‍ ഉ​​ണ്ടാ​​യി​​രു​​ന്ന മ​​സാ​​ല​​ദോ​​ശ, നെ​​യ്യ് റോ​​സ്റ്റ്, പൊ​​റോ​​ട്ട എ​​ന്നി​​വ രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും മാ​​ത്ര​​മാ​​ക്കി. കോ​​ഫി ഫൗ​​സി​​ലെ കാ​​പ്പി​​യും നി​​ശ്ചി​​ത സ​​മ​​യ​​ത്ത് മാ​​ത്ര​​മേ ല​​ഭി​​ക്കു​​ക​​യു​​ള്ളൂ.

ചി​​ല ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ ചാ​​യ​​ക്ക് 15 മു​​ത​​ല്‍ 18 രൂ​​പ​​വ​​രെ​​ ഈ​​ടാ​​ക്കു​​ന്പോൾ കാ​​പ്പി​​ക്ക് 25 മു​​ത​​ല്‍ 30 രൂ​​പ വ​​രെ​​യാ​​ണ് ഈ​​ടാ​​ക്കു​​ന്നു. വി​​ല വ​​ര്‍​ധ​​ന​ സാ​​ധാ​​ര​​ണ​​ക്കാ​​ര്‍​ക്ക് ഇ​​രു​​ട്ട​​ടി​​യാ​​യ​​തി​​നൊ​​പ്പം ചാ​​യ​​യും കാ​​പ്പി​​യും കു​​ടി​​ക്കു​​ന്ന​​ത് പ​​ല​​രും കു​​റ​​ച്ചു. പ​​ല​​രും ഓ​​ഫീ​​സു​​ക​​ളി​​ലും മ​​റ്റും കെ​​റ്റി​​ല്‍ വാ​​ങ്ങി ചാ​​യ ഉ​​ണ്ടാ​​ക്കി കു​​ടി​​ക്കു​​ന്ന രീ​​തി​​യി​​ലേ​​ക്ക് മാ​​റി.

ഉ​​ച്ച​​യൂ​​ണി​​നും പ​​ല​​യി​​ട​​ത്തും പ​​ല വി​​ല​​യാ​​ണ്. മു​​മ്പു 80 രൂ​​പ​​യ്ക്കു കി​​ട്ടി​​യി​​രു​​ന്ന ഉ​​ച്ച​യൂ​​ണി​​ന് ചെ​​റു​​കി​​ട ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ ഇ​​പ്പോ​​ള്‍ 100 മു​​ത​​ല്‍ 120 രൂ​​പ​​വ​​രെ​​യാ​​യി. ഇ​​ട​​ത്ത​​രം ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ വി​​ല 140 രൂ​​പ മു​​ത​​ല്‍ 180 രൂ​​പ​​വ​​രെ​​യാ​​ണ്. സ്പെ​​ഷ​​ല്‍ മീ​​ല്‍​സ് എ​​ന്ന പേ​​രി​​ലു​​ള്ള ഊ​​ണാ​​ണെ​​ങ്കി​​ല്‍ വി​​ല പി​​ന്നെ​​യും ഉ​​യ​​രും. ചി​​ല വെ​​ജി​​റ്റേ​​റി​​യ​​ന്‍ ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ ഒ​​രു ഊ​​ണി​​ന് 250 രൂ​​പ​​യാ​​ണ് വി​​ല, ഒ​​രു സെ​​റ്റ് ച​​പ്പാ​​ത്തി​​ക്ക് 95 രൂ​​പ​​യും ജി​​എ​​സ്ടി​​യും ചേ​​ര്‍​ത്ത് 100 രൂ​​പ ന​​ല്‍​ക​​ണം. ഒ​രു ​ചാ​​യ​​യും ര​​ണ്ട് ഉ​​ഴു​​ന്നു​​വ​​ട​​യും ക​​ഴി​​ച്ചു വി​​ശ​​പ്പ​​ട​​ക്കാ​​മെ​​ന്നു​​വ​​ച്ചാ​​ല്‍ 69 രൂ​​പ​​യും ന​​ല്‍​ക​​ണം.

എ​​ല്‍​പി​​ജി സി​​ലി​​ണ്ട​​റി​​ന്‍റെ ല​​ഭ്യ​​ത​​ക്കു​​റ​​വും ക​​രി​​ഞ്ച​​ന്ത​​യി​​ല്‍ സി​​ലി​​ണ്ട​​റു​​ക​​ള്‍ വാ​​ങ്ങേ​​ണ്ടി വ​​രു​​ന്നു എ​​ന്നീ കാ​​ര​​ണ​​ങ്ങ​​ളാ​​ണു വി​​ല വ​​ര്‍​ധ​​ന​​വി​​നു ഹോ​​ട്ട​​ലു​​ട​​മ​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്.എ​​ന്നാ​​ല്‍, ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ 60 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ പാ​​ച​​ക​​വാ​​ത​​ക സി​​ലി​​ണ്ട​​ര്‍ ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ന്നും അ​​തി​​നാ​​ല്‍ ക​​രി​​ഞ്ച​​ന്ത​​യെ ആ​​ശ്ര​​യി​​ക്കേ​​ണ്ട കാ​​ര്യ​​മി​​ല്ലെ​​ന്നു​​മാ​​ണ് സി​​വി​​ല്‍ സ​​പ്ലൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പ​​റ​​യു​​ന്ന​​ത്.

അ​​മി​​ത​​മാ​​യ നി​​ര​​ക്ക് ഈ​​ടാ​​ക്കു​​ന്ന​​തി​​നോ​​ട് യോ​​ജി​​പ്പി​​ല്ലെ​​ന്ന നി​​ല​​പാ​​ട് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ള്‍​ക്കു​​മു​​ണ്ട്. എ​​ന്നാ​​ല്‍, ഇ​​തും ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടു​​ന്നി​​ല്ല. ഒ​​ന്നു​​കി​​ല്‍ ന​​ഷ്ട​​ത്തി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്ക​​ണം, അ​​ല്ലെ​​ങ്കി​​ല്‍ ഗു​​ണ​​മേ​​ന്മ കു​​റ​​യ​​ക്ക​​ണ​​മെ​​ന്ന​​താ​​ണു സ്ഥി​​തി​​യെ​​ന്ന് ഉ​​ട​​മ​​ക​​ള്‍ പ​​റ​​യു​​ന്നു. ഗു​​ണ​​മേ​​ന്മ കു​​റ​​ച്ചാ​​ല്‍ ഉ​​പ​​യോ​​ക്താ​​ക്ക​​ളെ ന​​ഷ്ട​​മാ​​കു​​മെ​​ന്ന​​തി​​നാ​​ല്‍ വി​​ല വ​​ര്‍​ധി​​പ്പി​​ക്കു​​ക​​യേ നി​​വൃ​​ത്തി​​യു​​ള്ളൂ​​വെ​​ന്നാ​​ണ് ഇ​​വ​​രു​​ടെ പ​​ക്ഷം.

അ​​തേ​​സ​​മ​​യം ജി​​ല്ല​​യി​​ലെ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ ഉ​​ള്‍​പ്പെ​​ടെ ഭൂ​​രി​​ഭാ​​ഗം ബേ​​ക്ക​​റി​​ക​​ളി​​ലും ചാ​​യ​​യും കാ​​പ്പി​​യും ന​​ല്കു​​ന്ന​​തു താ​​ത്കാ​ലി​​ക​​മാ​​യി നി​​ര്‍​ത്തി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. നി​​ര​​വ​​ധി​പ്പേ​​ര്‍ ആ​​ശ്ര​യി​​ക്കു​​ന്ന വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ബ​​ജി​​ക്ക​​ട​​ക​​ളി​​ലും ചെ​​റു​​ക​​ടി​​ക​​ള്‍​ക്കു വി​​ല വ​​ര്‍​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

Related posts

Leave a Comment