കാ​ൻ ച​ല​ച്ചിത്ര​വേ​ദി​യി​ൽ ക​ല്ല്യാ​ണി തി​ള​ക്കം! റെഡ് കാർപ്പറ്റിൽ ആദ്യമായി ചുവടുവച്ച് കല്ല്യാണി പ്രിയദർശൻ

കാ​ൻ വേ​ദി​യി​ൽ നി​ന്നു​ള്ള ന​ടി ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​ന്‍ വേ​ദി​യി​ലും മ​ല​യാ​ള സാ​ന്നി​ധ്യം അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് ക​ല്ല്യാ​ണി. ക​ല്ല്യാ​ണി ആ​ദ്യ​മാ​യാ​ണ് കാ​ന്‍ വേ​ദി​യി​ലെ​ത്തു​ന്ന​ത്.ക​റു​പ്പും മെ​റൂ​ണും നി​റ​മു​ള്ള ഗൗ​ൺ ധ​രി​ച്ചാ​ണ് ക​ല്യാ​ണി റെ​ഡ് കാ​ർ​പ​റ്റി​ലെ​ത്തി​യ​ത്. കാ​ൻ വേ​ദി​യി​ൽ നി​ന്നു​ള്ള ക​ല്യാ​ണി​യു​ടെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ലോ​ക: ചാ​പ്റ്റ​ർ 1 ച​ന്ദ്ര’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ന്നി​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ക​ല്യാ​ണി കാ​ൻ ച​ല​ച്ചി​ത്ര മേ​ള​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ പ​വ​ലി​യ​ണി​ലെ​ത്തി​യ ക​ല്യാ​ണി​യു​ടെ ലു​ക്കും
ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. വെ​ള്ള സ്ലീ​വ്‌​ലെ​സ് ബ്ലെ​യ്‌​സ​ർ സ്റ്റൈ​ൽ ടോ​പ്പും ഫ്ലോ​ർ ലെ​ങ്ത് സ്കേ​ർ​ട്ടു​മാ​ണ് താ​രം ധ​രി​ച്ച​ത്. ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും ക​ല്യാ​ണി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു.

അ​തേ​സ​മ​യം മ​ല​യാ​ള സി​നി​മ​യി​ൽ പു​തി​യ ച​രി​ത്രം കു​റി​ച്ച സി​നി​മ​യാ​ണ് ലോ​ക. 300 കോ​ടി നേ​ടി​യ ചി​ത്രം ഇ​ന്ത്യ​യു​ടെ ആ​ദ്യ ലേ​ഡി സൂ​പ്പ​ർ ഹീ​റോ പ​ദ​വി​യും ക​ല്യാ​ണി​ക്ക് ന​ൽ​കി.​ര​ൺ​വീ​ർ സി​ങ്ങി​നൊ​പ്പം ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ക​ല്യാ​ണി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു​ണ്ട്. സം​വി​ധാ​യ​ക​ൻ ജ​യ് മേ​ത്ത ഒ​രു​ക്കു​ന്ന ‘പ്ര​ള​യ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രി​ക്കും ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. സോം​ബി സ​ർ​വൈ​വ​ൽ ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് ഇ​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Related posts

Leave a Comment