വി.​​ഡി. സ​​തീ​​ശ​​ന്‍ മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ നാ​​ലു മ​​ന്ത്രി​​മാർ; പ്രതീക്ഷയോടെ കോട്ടയം

കോ​​ട്ട​​യം: വി.​​ഡി. സ​​തീ​​ശ​​ന്‍ മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ കോ​​ട്ട​​യ​​ത്തു​​നി​​ന്നു നാ​​ലു മ​​ന്ത്രി​​മാ​​രെ​​ങ്കി​​ലു​​മു​​ണ്ടാ​​യേ​​ക്കും. കോ​​ണ്‍​ഗ്ര​​സി​​ന്‍റെ​​യും യു​​ഡി​​എ​​ഫി​​ന്‍റെ​​യും ച​​ര്‍​ച്ച​​ക​​ള്‍ ഈ ​​രീ​​തി​​യി​​ലാ​​ണ് മു​​ന്നോ​​ട്ടു​​പോ​​കു​​ന്ന​​ത്. മു​​ഴു​​വ​​ന്‍ സീ​​റ്റി​​ലും വി​​ജ​​യം നേ​​ടി ഒ​​പ്പം നി​​ന്ന ജി​​ല്ല​​യ്ക്ക് മ​​ന്ത്രി​​സ​​ഭ​​യി​​ൽ അ​​ർ​​ഹ​​മാ​​യ പ​​രി​​ഗ​​ണ​​ന ന​​ൽ‌​​കാ​​നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍റെ​​യും യു​​ഡി​​എ​​ഫി​​ന്‍റെ​​യും തീ​​രു​​മാ​​നം.

കോ​​ണ്‍​ഗ്ര​​സി​​ലെ​​യും എം​​എ​​ല്‍​എ​​മാ​​രി​​ലെ​​യും സീ​​നി​​യ​​റാ​​യ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നെ​​യാ​​ണ് മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്ക് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​ല്‍ ഒ​​ന്നാം സ്ഥാ​​നം ക​​ല്‍​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല മ​​ന്ത്രി​​സ​​ഭ​​യി​​ലേ​​ക്ക് ഇ​​ല്ലെ​​ങ്കി​​ല്‍ ആ​​ഭ്യ​​ന്ത​​രം, ധ​​ന​​കാ​​ര്യം ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള പ്ര​​ധാ​​ന വ​​കു​​പ്പു​​ക​​ളി​​ലൊ​​ന്നു തി​​രു​​വ​​ഞ്ചൂ​​രി​​ന് ല​​ഭി​​ച്ചേ​​ക്കും. ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല മ​​ന്ത്രി​​സ​​ഭ​​യി​​ലു​​ണ്ടെ​​ങ്കി​​ല്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നെ സ്പീ​​ക്ക​​ര്‍ സ്ഥാ​​ന​​ത്തേ​​ക്കും പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്. സ്പീ​​ക്ക​​ര്‍ സ്ഥാ​​ന​​ത്തോ​​ടും തി​​രു​​വ​​ഞ്ചൂ​​ര്‍ സ​​മ്മ​​തം മൂ​​ളി​​യ​​താ​​യാ​​ണ് അ​​റി​​വ്.

തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ക​​ഴി​​ഞ്ഞാ​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​നാ​​ണ് മ​​ന്ത്രി സ്ഥാ​​ന​​ത്തേ​​ക്ക് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​വ​​രി​​ല്‍ പ്ര​​മു​​ഖ​​ന്‍. യു​​വ​​ജ​​ന​​കാ​​ര്യം, സ്‌​​പോ​​ര്‍​ട്‌​​സ് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള വ​​കു​​പ്പു​​ക​​ള്‍ ചാ​​ണ്ടി ഉ​​മ്മ​​നു ല​​ഭി​​ച്ചേ​​ക്കും. സ​​മു​​ദാ​​യ പ​​രി​​ഗ​​ണ​​ന​​യി​​ലും മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍​ചാ​​ണ്ടി​​യു​​ടെ മ​​ക​​ന്‍ എ​​ന്ന നി​​ല​​യി​​ലും ചാ​​ണ്ടി ഉ​​മ്മ​​നെ മ​​ന്ത്രി​​സ​​ഭ​​യി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നാ​​ണ് കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ഉ​​ന്ന​​ത കേ​​ന്ദ്ര​​ങ്ങ​​ള്‍ പ​​റ​​യു​​ന്ന​​ത്.

ഘ​​ട​​ക​​ക​​ക്ഷി​​ക​​ളി​​ല്‍ ലീ​​ഗ് ക​​ഴി​​ഞ്ഞാ​​ല്‍ എം​​എ​​ല്‍​എ​​മാ​​രു​​ള്ള കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നി​​യ​​മ​​സ​​ഭാ ക​​ക്ഷി നേ​​താ​​വു കൂ​​ടി​​യാ​​യ മോ​​ന്‍​സ് ജോ​​സ​​ഫ് മ​​ന്ത്രി​​യാ​​കു​​മെ​​ന്നു​​റ​​പ്പാ​​ണ്. ര​​ണ്ടാ​​മ​​ത് ഒ​​രു മ​​ന്ത്രി​​സ്ഥാ​​നം, കാ​​ബി​​ന​​റ്റ് പ​​ദ​​വി ഇ​​ക്കാ​​ര്യ​​ങ്ങ​​ളി​​ല്‍ ച​​ര്‍​ച്ച തു​​ട​​രു​​ക​​യാ​​ണ്. പൊ​​തു​​മ​​രാ​​മ​​ത്ത്, റ​​വ​​ന്യു വ​​കു​​പ്പു​​ക​​ളാ​​ണ് ജോ​​സ​​ഫ് ഗ്രൂ​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

ഇ​​തി​​ല്‍ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ലീ​​ഗി​​ന്‍റെ വ​​കു​​പ്പാ​​ണ്. ഇ​​തു വി​​ട്ടു​​ന​​ല്‍​കാ​​ന്‍ ലീ​​ഗ് ത​​യാ​​റാ​​കി​​ല്ല. അ​​ങ്ങ​​നെ വ​​ന്നാ​​ല്‍ റ​​വ​​ന്യു വ​​കു​​പ്പാ​​ണ് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.കെ.​​എം. മാ​​ണി​​യും പി.​​ജെ. ജോ​​സ​​ഫും കൈ​​കാ​​ര്യം ചെ​​യ്ത വ​​കു​​പ്പെ​​ന്ന നി​​ല​​യി​​ലാ​​ണ് റ​​വ​​ന്യു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. റ​​വ​​ന്യു വ​​കു​​പ്പി​​നൊ​​പ്പം നി​​യ​​മം ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ഏ​​തെ​​ങ്കി​​ലും ചെ​​റു വ​​കു​​പ്പു​​ക​​ള്‍ വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും കോ​​ണ്‍​ഗ്ര​​സ് ഇ​​തി​​നു സ​​മ്മ​​തം ന​​ല്‍​കി​​യി​​ട്ടി​​ല്ല.

മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്ക് ഒ​​രം​​ഗ​​മു​​ള്ള പാ​​ര്‍​ട്ടി​​ക​​ള്‍​ക്കും മ​​ന്ത്രി​​സ്ഥാ​​നം ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്. അ​​ങ്ങ​​നെ​​വ​​ന്നാ​​ല്‍ പാ​​ലാ എം​​എ​​ല്‍​എ മാ​​ണി സി. ​​കാ​​പ്പ​​നും മ​​ന്ത്രി​​യാ​​കും. ടേം ​​വ്യ​​വ​​സ്ഥ വേ​​ണ്ട​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് യു​​ഡി​​എ​​ഫ്. ടൂ​​റി​​സം, സാം​​സ്‌​​കാ​​രി​​കം, സി​​നി​​മ, വ​​നം തു​​ട​​ങ്ങി​​യ വ​​കു​​പ്പു​​ക​​ളി​​ലൊ​​ന്ന് മാ​​ണി സി. ​​കാ​​പ്പ​​നു ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

Related posts

Leave a Comment