‘വെ​ള​ള​രി​മ​ല​യു​ടെ താ​ഴ്‍​വാ​ര​ത്തൊ​രു വി​ദ്യാ​ല​യ​മു​ണ്ടേ’: സ്‌​കൂ​ളി​ന്‍റേ​യും കു​ട്ടി​ക​ളു​ടേ​യും ഉ​യ​ർ​ച്ച​ക്ക് ചെ​യ്ത സ​ഹാ​യ​ങ്ങ​ൾ​ക്ക് മു​ൻ മ​ന്ത്രി കെ. ​രാ​ജ​ന് ന​ന്ദി പ​റ​ഞ്ഞ് ഉ​ണ്ണി​മാ​ഷ്, ചെ​റി​യ സ​മ്മാ​ന​മാ​യി വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ന്‍റെ ഫോ​ട്ടോ ഫ്രെ​യി​മും ന​ൽ​കി

തൃ​ശൂ​ർ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ കെ​ടു​തി​ക​ൾ നേ​രി​ട്ട വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ഉ​ണ്ണി​മാ​ഷ് എ​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ൻ മ​ന്ത്രി കെ. ​രാ​ജ​നു​മാ​യി​ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വെ​ള്ളാ​ർ​മ​ല സ്‌​കൂ​ളി​ന്‍റേ​യും കു​ട്ടി​ക​ളു​ടേ​യും ഉ​യ​ർ​ച്ച​യ്ക്ക് വേ​ണ്ടി ചെ​യ്ത സ​ഹാ​യ​ങ്ങ​ൾ​ക്ക് ന​ന്ദി പ​ര​യു​ക​യും സ്‌​കൂ​ളി​ന്‍റെ ചി​ത്ര​മു​ള്ള ഫോ​ട്ടോ ഫ്രെ​യിം മാ​ഷ് കെ. ​രാ​ജ​ന് സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ഫ​ലം വ​ന്ന​പ്പോ​ൾ നൂ​റ് ശ​ത​മാ​നം വി​ജ​യ​മാ​ണ് വെ​ള്ളാ​ർ​മ​ല​യി​ലെ കു​ട്ടി​ക​ൾ നേ​ടി​യ​ത്. കെ. ​രാ​ജ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പും ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും തൃ​ശൂ​രി​ലേ​ക്ക് വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ൽ വ​രു​മ്പോ​ൾ ഒ​രു ഫോ​ൺ കോ​ൾ വ​ന്നു. വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലെ കൂ​ട്ടി​ക​ളു​ടെ​യെ​ല്ലാം പ്രി​യ​ങ്ക​ര​നാ​യ ഉ​ണ്ണി മാ​ഷാ​യി​രു​ന്നു അ​ത് . തൃ​ശൂ​രി​ൽ ഒ​ന്ന് കാ​ണാ​ൻ പ​റ്റു​മോ എ​ന്നാ​ണ് അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്. വ​ന്ദേ​ഭാ​ര​തി​ൽ തൃ​ശൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ആ​ണെ​ന്ന് പ​റ​ഞ്ഞു. 8 ക​ഴി​യു​ന്ന​തോ​ടെ തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്താ​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കാ​ത്ത് നി​ൽ​ക്കാ​മെ​ന്നാ​യി ഉ​ണ്ണി മാ​ഷ്.

അ​മ്പ​ല​പു​ഴ​യി​ലെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു ഉ​ണ്ണി​മാ​ഷും കു​ടും​ബ​വും. ഞാ​ൻ വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ ഉ​ണ്ണി​മാ​ഷും കു​ടും​ബ​വും കാ​ത്ത് നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക​ണ്ട​പ്പോ​ൾ സ​ന്തോ​ഷ​ത്തോ​ടെ വ​ന്ന് വെ​ള്ളാ​ർ​മ​ല സ്കൂ​ളി​നു വേ​ണ്ടി ഒ​രു ഉ​പ​ഹാ​രം ത​രാ​നാ​ണ് വ​ന്ന​തെ​ന്ന് പ​റ​ഞ്ഞു. ഞാ​ൻ അ​ത്‌​ഭു​ത​പെ​ട്ടു​പോ​യി. മാ​ഷ് സ്‌​കൂ​ളി​ന്‍റെ ചി​ത്ര​മു​ള്ള ഒ​രു ഫോ​ട്ടോ ഫ്രെ​യിം സ​ന്തോ​ഷ​പൂ​ർ​വം എ​നി​ക്ക് കൈ​മാ​റി.

കൈ​മാ​റി എ​ന്നു മാ​ത്ര​മ​ല്ല അ​തി​നു ശേ​ഷം കെ​ട്ടി​പി​ടി​ച്ച് ഉ​ണ്ണി​മാ​ഷ് ക​ര​ഞ്ഞു. പി​ന്തു​ണ​ക്കും സ്നേ​ഹ​ത്തി​നു​മൊ​ക്കെ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വ​ള​രെ വി​കാ​ര​നി​ർ​ഭ​ര​മാ​യി മാ​റി​യ നി​മി​ഷ​മാ​യി​രു​ന്നു അ​ത്. വെ​ള്ളാ​ർ​മ​ല സ്‌​കൂ​ളി​ന്‍റേ​യും കു​ട്ടി​ക​ളു​ടേ​യും ഉ​യ​ർ​ച്ച​ക്ക് വേ​ണ്ടി ചെ​യ്ത സ​ഹാ​യ​ങ്ങ​ളെ കു​റി​ച്ച് വീ​ണ്ടും വീ​ണ്ടും പ​റ​ഞ്ഞാ​ണ് മാ​ഷ് ക​ര​ഞ്ഞ​ത്.

വെ​ള്ളാ​ർ​മ​ല സ്‌​കൂ​ളി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ​പ്പോ​ൾ അ​വ​രെ വി​ളി​ച്ച് സ​ന്തോ​ഷം അ​റി​യി​ച്ചി​രു​ന്നു . വെ​ള്ളാ​ർ​മ​ല​യി​ലേ​യും ചൂ​ര​ൽ മ​ല​യി​ലേ​യും ഓ​രോ ചെ​റി​യ മാ​റ്റ​ങ്ങ​ളും മു​ന്നേ​റ്റ​വും അ​റി​യി​ക്കു​ന്നു എ​ന്നു​ള​ത് വ​ലി​യ സ​ന്തോ​ഷം ന​ൽ​കു​ന്ന ഒ​ന്നാ​ണ്.

Related posts

Leave a Comment