വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; പോ​ലീ​സ് നാ​യ ഓ​ടി​ക്ക​യ​റി​യ​ത് തൊ​ട്ട​ടു​ത്ത ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ; അ​ളി​യ​ൻ ക​ള്ള​നെ ക​ണ്ട് ഞെ​ട്ടി…

ഹരിപ്പാ​ട്: തൃ​ക്കു​ന്ന​പ്പു​ഴ പ​തി​യാ​ങ്ക​ര​യി​ൽ വീ​ട് കു​ത്തി​ത്തുറ​ന്ന് ആ​റു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​യെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി. പ​തി​യാ​ങ്ക​ര കൊ​ച്ചു​ത​റ​യി​ൽ സ​ദ​ഖ​ത്തി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് അ​ഷ്റ​ഫ് (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഷ​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ന്നെ ആ​ല​പ്പു​ഴ ഡോ​ഗ് സ്ക്വാ​ഡി​ലെ സ്നി​ഫ​ർ ഡോ​ഗ് റെ​ഡ്ഡി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ദ​ഖ​ത്തി​ന്‍റെ വീ​ടി​​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന പ്ര​തി, മു​റി​യി​ലെ ഇ​രു​മ്പു​പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യാ​യി​രു​ന്നു.​ രാ​വി​ലെ മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​് തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ആ​ല​പ്പു​ഴ ഡോ​ഗ് സ്ക്വാ​ഡി​ലെ റെ​ഡ്ഡി എ​ന്ന സ്നി​ഫ​ർ ഡോ​ഗ്, മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽനി​ന്നും മ​ണം പി​ടി​ച്ച് തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന പ്ര​തി​യാ​യ അ​ഷ്റ​ഫി​​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ഓ​ടി​ക്ക​യ​റി​യ​ത്. ഇ​തോ​ടെ സം​ശ​യ നി​ഴ​ലി​ലാ​യ അ​ഷ്റ​ഫി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​ദ്യം ഒ​ഴി​ഞ്ഞു​മാ​റി​യെ​ങ്കി​ലും പോ​ലീ​സി​​ന്‍റെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, അ​ഷ്റ​ഫി​​ന്‍റെ വീ​ട്ടു​പ​റ​മ്പി​ൽ മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​തൃ​ക്കു​ന്ന​പ്പു​ഴ ഇ​ൻ​സ്പെ​ക്ട​ർ ലാ​ൽ സി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ര​ഞ്ജി​ത്ത്, സോ​മ​രാ​ജ​ൻ, എ​എ​സ്ഐ​മാ​രാ​യ പ്ര​ദീ​പ്, സ​ബീ​ന, ഗോ​പ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ കു​മാ​ർ ജി, ​അ​നീ​ഷ്കു​മാ​ർ, സാ​ജി​ദ്, അ​നി​ൽ, അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, അ​നീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

 

Related posts

Leave a Comment