കരിങ്കുന്നം: ഒരു സ്കൂളില്‍ ഒരു ക്ലാസില്‍ പഠിച്ച് സൗഹൃദത്തിന്റെ ഇഴകള്‍ നെയ്തെടുത്ത് വീണ്ടും അതേ സ്കൂളില്‍ അധ്യാപകരായിരുന്നവര്‍ ഒരുമിച്ചു വിരമിക്കുകയാണ്. ഡോ. നിമ്മിച്ചന്‍ ജേക്കബ്, സോയി തോമസ്, സൈജു മാണി എന്നിവരാണ് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസില്‍നിന്നു വിരമിക്കുന്നത്.
കെമിസ്ട്രി അധ്യാപകനായ നിമ്മിച്ചന്‍ ജേക്കബ് “സൃഷ്ടിയുടെ പിന്നിലെ കെമിസ്ട്രി’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ ഗ്രന്ഥ രചയിതാവാണ്. അധ്യാപനത്തിനൊപ്പം വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്കിയ ഗുരുവായിരുന്നു സോയി തോമസ്.
മികച്ച ഗായകനായിരുന്ന സൈജു മാണി വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായിരുന്ന കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ഹൃദ്യമായ യാത്രയയപ്പിന്റെ മധുരം നുണഞ്ഞാണ് ഇവരുടെ പടിയിറക്കം.
