കോവിഡ് 19; കോഴിക്കോട് 423 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍; വീടുകളിൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 36 ഗ​ര്‍​ഭി​ണി​ക​ളും

കോ​ഴി​ക്കോ​ട് : ജി​ല്ല​യി​ല്‍ പു​തു​താ​യി വ​ന്ന 423 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 3,543 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തു​വ​രെ 23,113 പേ​ര്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു.

ഇ​ന്ന​ലെ വ​ന്ന 13 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 15 പേ​രാ​ണ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 22 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഇ​ന്ന​ലെ 48 സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 2459 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 2,311 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു.

ഇ​തി​ല്‍ 2,280 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. 148 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട് . ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​ന്ന 76 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 240 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ 110 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലും 130 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 36 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്.

ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ജി​ല്ലാ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി. ന​ഴ്‌​സ​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പു മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ന​ഴ്‌​സിം​ഗ് വി​ഭാ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും കോ​വി​ഡ്-19 പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍ വി​വി​ധ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നാ​യി മെന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ 29 പേ​ര്‍​ക്ക് ഇ​ന്ന​ലെ കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി.

120 പേ​ര്‍​ക്ക് മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഫോ​ണി​ലൂ​ടെ സേ​വ​നം ന​ല്‍​കി. 2,183 സ​ന്ന​ദ്ധ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ 7,036 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തി.

Related posts

Leave a Comment