എടത്വ: മുട്ടാര്‍ കൈതത്തോട്-കിഴക്കേ മിത്രക്കരി-ജിമംഗലം പിഡബ്ല്യുയുഡി. റോഡില്‍ കൈതത്തോട് ജംഗ്ഷന് മുതല്‍ കിഴക്കേ മിത്രക്കരി ഹോളിഫാമിലി പള്ളി ജംഗ്ഷന് വരെ റോഡിന്റെ ഇരുവശങ്ങളിലും വളര്‍ന്ന് കാട്പിടിച്ച പുല്ലുകള്‍ വെട്ടി മാറ്റി.
സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സൈക്കിളുകളിലും നടന്നും പോകുന്ന കുട്ടികളുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടുകള്‍ മിത്രക്കരി വികസന സമിതി ഭാരവാഹികള്‍ കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ ശ്രദ്ധയില്പെടുത്തിയെ ഉടനെ തന്നെ എംഎല്‍എ വിഷയം പിഡബ്ലിയുഡി ഉദ്യോഗസ്ഥർക്ക് അടിയന്തരമായി റോഡിന്റെ ഇരുവശങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന പുല്ലുകള്‍ വെട്ടിമാറ്റി യാത്ര സുഗമമാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
മിത്രക്കരി വികസന സമിതി ഭാരവാഹികളായ ബോബന് ചുരക്കുറ്റി, ജയേഷ്, രതിഷ് എന്നിവര്‍ കുട്ടനാട് എംഎല്‍എ റെജി ചെറിയാന് നന്ദി അര്‍പ്പിക്കുകയും അടിയന്തരമായി നടപടി സ്വീകരിച്ചതിന് എംഎല്‍എയെ അഭിനന്ദിക്കുകയും ചെയ്തു.
