എം​എ​ല്‍​എ ഇ​ട​പെ​ട്ടു: കൈ​ത​ത്തോട്-​കി​ഴ​ക്കേ മി​ത്ര​ക്ക​രി റോ​ഡ് വശത്തെ പു​ല്ലു​ക​ള്‍ വെ​ട്ടി മാ​റ്റി

എ​ട​ത്വ: മു​ട്ടാ​ര്‍ കൈ​ത​ത്തോട്-​കി​ഴ​ക്കേ മി​ത്ര​ക്ക​രി-​ജി​മം​ഗ​ലം പി​ഡ​ബ്ല്യു​യു​ഡി. റോ​ഡി​ല്‍ കൈ​ത​ത്തോ​ട് ജം​ഗ്ഷ​ന്‍ മു​ത​ല്‍ കി​ഴ​ക്കേ മി​ത്ര​ക്ക​രി ഹോ​ളി​ഫാ​മി​ലി പ​ള്ളി ജം​ഗ്ഷ​ന്‍ വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ള​ര്‍​ന്ന് കാ​ട്പി​ടി​ച്ച പു​ല്ലു​ക​ള്‍ വെ​ട്ടി മാ​റ്റി.

സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സൈ​ക്കി​ളു​ക​ളി​ലും ന​ട​ന്നും പോ​കു​ന്ന കു​ട്ടി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെയും ബു​ദ്ധി​മു​ട്ടു​ക​ള്‍ മി​ത്ര​ക്ക​രി വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​​ള്‍ കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി ചെ​റി​യാ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യെ ഉ​ട​നെ ത​ന്നെ എം​എ​ല്‍​എ വി​ഷ​യം പി​ഡ​ബ്ലി​യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർക്ക് അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന പു​ല്ലു​ക​ള്‍ വെ​ട്ടി​മാ​റ്റി യാ​ത്ര സു​ഗ​മ​മാ​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

മി​ത്ര​ക്ക​രി വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ബോ​ബ​ന്‍ ചു​ര​ക്കു​റ്റി, ജ​യേ​ഷ്, ര​തി​ഷ് എ​ന്നി​വ​ര്‍ കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി ചെ​റി​യാ​ന് ന​ന്ദി അ​ര്‍​പ്പി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ന് എം​എ​ല്‍​എ​യെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment