ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മെ​മ്മ​റി കാ​ര്‍​ഡ്, പു​ന​ര​ന്വേ​ഷ​ണ ആ​വ​ശ്യ​വു​മാ​യി അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി

കൊ​ച്ചി: കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ മെ​മ്മ​റി കാ​ര്‍​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ആ​ക്ര​മ​ണ കേ​സി​ലെ അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ല്‍.

ശ​രി​യാ​യ രീ​തി​യി​ലു​ള്ള ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ത്താ​തെ സ്വ​ന്തം ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ അ​തേ കോ​ട​തി ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് സ്വാ​ഭാ​വി​ക നീ​തി​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്ന​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി.

മെ​മ്മ​റി കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ജു​ഡീ​ഷ്യ​റി​യി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഇ​തി​ലെ അ​ട്ടി​മ​റി സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍, സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡും പെ​ന്‍ ഡ്രൈ​വും കോ​ട​തി​യി​ലും ഫോ​റ​ന്‍​സി​ക് ലാ​ബി​ലും സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​ങ്ക​മാ​ലി മ​ജി​സ്‌​ട്രേ​ട്ട് മെ​മ്മ​റി കാ​ര്‍​ഡ് വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി പ​രി​ശോ​ധി​ച്ച​തി​ല്‍ തെ​റ്റി​ല്ലെ​ന്നും ഡി​സം​ബ​ര്‍ 13ന് ​ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലെ സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക് മ​ഹേ​ഷ് മോ​ഹ​ന്‍ ത​ന്‍റെ ഫോ​ണി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട​ത് ജ​ഡ്ജി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് പി​ന്നീ​ട് ജ​ഡ്ജി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാ​ന്‍ ഉ​പ​യോ​ഗി​ച്ച ഫോ​ണു​ക​ള്‍ ക​ള​ഞ്ഞു​പോ​യെ​ന്ന​ട​ക്കം ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി വി​ശ്വ​സി​ച്ചു. ഫോ​ണ്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​ല്ല. മെ​മ്മ​റി കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ന്‍ ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. ദൃ​ശ്യ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന ആ​ശ​ങ്ക വീ​ണ്ടും മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തു​ക​യാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment